മാർക്കറ്റുകളിൽ നിന്നും വിഷമയമായ പച്ചക്കറികൾ മാത്രം ലഭിക്കുന്ന ഈ കാലത്ത് വീടിനോട് ചേർന്നുള്ള സ്ഥലത്ത് അടുക്കളത്തോട്ടം ഉള്ളവരാണല്ലോ മലയാളികളിൽ ഏറെയും. അവരുടെ അടുക്കളത്തോട്ടത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്ന ഒന്നായിരിക്കും കറിവേപ്പില. എന്നാൽ വാസ്‌തു ശാസ്‌ത്ര പ്രകാരം കറിവേപ്പില നടുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കറിവേപ്പില ശരിയായ ദിശയിൽ നടുന്നത്, ചെടിയുടെ ആരോഗ്യത്തിന് മാത്രമല്ല. കുടുംബത്തിന്‍റെ സമൃദ്ധിക്കും ഇടയാക്കുമെന്നാണ് വാസ്‌തു ശാസ്‌ത്ര പ്രകാരം പറയപ്പെടുന്നത്. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ അത് വീടിനും ദോഷം ചെയ്യും.
വീട്ടിൽ കറിവേപ്പില നടുന്നതിന് ഏറ്റവും അനുയോജ്യമായത് വീടിൻ്റെ പടിഞ്ഞാറ് ദിശയാണ്. ശരിയായ ദിശയിൽ നട്ടില്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി കടന്നുവരാനും ഇത് സാമ്പത്തിക പ്രശ്‌നങ്ങൾക്കും കുടുംബപ്രശ്‌നങ്ങൾക്കും ഇടയാക്കാനും സാധ്യതയുണ്ടെന്നാണ് വാസ്‌തു ശാസ്‌ത്ര വിദഗ്‌ദരുടെ അഭിപ്രായം. ശരിയായ ദിശയിൽ കറിവേപ്പില നടുന്നത് വഴി നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർധിക്കുകയും ചെയ്യും. ലക്ഷ്‌മീദേവിയുടെ കൃപയിൽ വീട്ടിൽ ഐശ്വര്യവും സന്തോഷവും ഉണ്ടാകും.