കേരളം

kerala

ETV Bharat / travel-and-food

ക്രിസ്‌മസിനൊരുക്കാം ഒന്നാന്തരം 'ഇളനീര്‍ വൈന്‍'; വെറും 10 ദിവസം സംഗതി റെഡി - WINE RECIPE FOR XMAS

ക്രിസ്‌മസ് അടിച്ച് പൊളിക്കാനൊരു പൊളിപ്പന്‍ ഐറ്റം. ഇത്തവണ ആഘോഷിക്കാന്‍ ഇളനീര് വൈന്‍. തയ്യാറാക്കേണ്ടതിങ്ങനെ...

TENDER COCONUT WINE  ക്രിസ്‌മസിനുള്ള വൈന്‍ റെസിപ്പി  ഇളനീര്‍ വൈന്‍ റെസിപ്പി  COCONUT WATER WINE RECIPE FOR XMAS
Tender Coconut Wine (ETV Bharat)

By ETV Bharat Kerala Team

Published : Dec 6, 2024, 3:25 PM IST

ണ്ണിയേശുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മകളുമായി വീണ്ടുമൊരു ക്രിസ്‌മസ് കൂടി വരികയാണ്. പടിവതില്‍ക്കലെത്തി നില്‍ക്കുന്ന ക്രിസ്‌മസ് അടിപൊളിയാക്കാന്‍ വിശ്വാസികള്‍ നേരത്തെ തന്നെ പ്ലാനുകള്‍ തുടങ്ങിക്കഴിഞ്ഞു. പുതുവസ്‌ത്രങ്ങളും പൂല്‍ക്കൂടും ഭക്ഷണവുമെല്ലാം ചര്‍ച്ചകളിലുണ്ട്.

ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ് വ്യത്യസ്‌തമായ രുചി വൈവിധ്യം. സാധാരണ വീട്ടില്‍ ഉണ്ടാക്കാറുള്ള വിഭവങ്ങളില്‍ നിന്നും ഇത്തവണ ഒരു വെറൈറ്റി പിടിച്ചാലോ?

ക്രിസ്‌മസിനുള്ള പ്രധാനയിനമായ വൈനില്‍ തന്നെയാകാട്ടെ ഇത്തവണ വെറൈറ്റി. സാധാരണയായി മുന്തിരി, പൈനാപ്പിള്‍ വൈനുകളാണ് ക്രിസ്‌മസിന് ഉണ്ടാകുക. എന്നാല്‍ ഇത്തവണയത് ഇളനീരിലാക്കിയാലോ. തികച്ചും വേറിട്ട ഒരു അടിപൊളി റെസിപ്പിയാണിത്. വെറും 10 ദിവസം കൊണ്ട് തന്നെ അടിപൊളി ഇളനീര്‍ വൈന്‍ വീട്ടില്‍ തയ്യാറാക്കാം. സിമ്പില്‍ ആന്‍ഡ് ടേസ്റ്റി റെസിപ്പിയിതാ...

ആവശ്യമുള്ള ചേരുവകള്‍:

  • കരിക്ക്
  • പഞ്ചസാര
  • ഗ്രാമ്പൂ
  • ഏലക്കായ
  • കറുവപ്പട്ട
  • നാരങ്ങ
  • യീസ്റ്റ്
  • ജാതിക്ക
  • വെള്ളം

തയ്യാറാക്കേണ്ട വിധം: ഇളനീര്‍ വൈന്‍ തയ്യാറാക്കുന്നതിനായി ആദ്യം കറുവപ്പട്ടയും ജാതിക്കയും പൊടിച്ചെടുക്കാം. ഇവ നന്നായി പൊടിയണമെന്നില്ല. വൈന്‍ തയ്യാറാക്കാന്‍ ചില്ല് പാത്രമാണ് ഉപയോഗിക്കേണ്ടത്. കഴുകി വൃത്തിയാക്കിയ പാത്രത്തിലെ വെള്ളം തുടച്ച് ഉണക്കിയെടുക്കാം. ശേഷം അതിലേക്ക് പൊടിച്ചെടുത്ത കറുവപ്പട്ടയും ജാതിക്കയും ചേര്‍ക്കാം. 2 ടീസ്‌പൂണാണ് ചേര്‍ത്ത് കൊടുക്കേണ്ടത്. തുടര്‍ന്ന് അതിലേക്ക് ഗ്രാമ്പൂ ഏലയ്‌ക്കായ എന്നിവയും നാരങ്ങ നീരും ചേര്‍ക്കുക. നാരങ്ങ നീര് പിഴിഞ്ഞതിന് ശേഷം ആ തൊലി അതുപോലെ പാത്രത്തിലേക്ക് ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമുള്ള പഞ്ചസാര ചേര്‍ത്ത് അതിലേക്ക് തിളപ്പിച്ചാറിയ വെള്ളവും അതോടൊപ്പം ഇളനീര്‍ വെള്ളവും ഒഴിക്കുക. അതിലേക്ക് യീസ്റ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്‌ത് ഒഴിക്കുക. (നന്നായി തണുപ്പുള്ള വെള്ളമാണെങ്കില്‍ ഒന്ന് ചൂടാക്കിയിട്ട് വേണം യീസ്റ്റ് ചേര്‍ക്കാന്‍). ഇതെല്ലാം നന്നായി ഇളക്കി മിക്‌സ് ചെയ്യണം. (ഇളക്കാന്‍ മരത്തിന്‍റെ തവ തന്നെ ഉപയോഗിക്കണം). നന്നായി ഇളക്കിയതിന് ശേഷം നല്ലൊരു തുണി കൊണ്ട് പാത്രത്തിന്‍റെ വായ്‌ ഭാഗം മൂടിക്കെട്ടി അത് അടച്ച് വയ്‌ക്കുക. 10 ദിവസം ഇത്തരത്തില്‍ പാത്രം മൂടിവയ്‌ക്കാം. ദിവസവും പാത്രം തുറന്ന് നന്നായി ഇളക്കി കൊടുക്കണം. 10 ദിവസം കഴിഞ്ഞ് ഏറ്റവും അവസാനത്തെ ചേരുവ കൂടി ഇതിലേക്ക് ചേര്‍ക്കാം. കാരമലൈസ്‌ ചെയ്‌ത് പഞ്ചസാരയാണ് ഇനി ചേര്‍ക്കാനുള്ളത്. അതിനായി ഒരു പാനിലേക്ക് പഞ്ചസാരയിട്ട് അടുപ്പില്‍ വച്ച് ചൂടാക്കുക. ചൂടേല്‍ക്കുന്ന പഞ്ചസാര ലായനിയായി മാറും. ശേഷം ഇത് നന്നായി ചൂടാറിയതിന് ശേഷം ഒരു കുപ്പിയിലേക്ക് മാറ്റുക. ശേഷം തയ്യാറാക്കി വച്ചിരിക്കുന്ന വൈന്‍ അതിലേക്ക് ഒഴിക്കുക. ഇതോടെ രുചിയേറും ഇളനീര്‍ വൈന്‍ റെഡിയായി. ഇത് ഒരു മൂന്ന് ദിവസം കൂടി സൂക്ഷിച്ച് വച്ചതിന് ശേഷം ഫ്രിഡ്‌ജിലേക്ക് മാറ്റി തണുപ്പിച്ച് കഴിക്കാം.

Also Read
  1. ഒരു പറ അരിയുടെ ചോറുണ്ണും ഈ ചമ്മന്തിയുണ്ടെങ്കില്‍; കിടുക്കാച്ചി റെസിപ്പിയിതാ...
  2. എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ
  3. കുഴിയും കുക്കറും വേണ്ട; വളരെ എളുപ്പത്തില്‍ രുചിയൂറും അറേബ്യന്‍ ചിക്കന്‍ മന്തി
  4. റോസാച്ചെടി പൂത്തുലയും; ഇതൊഴിച്ചാല്‍ മതി
  5. ഹണിമൂണ്‍ ഇനി കേരളത്തിലാക്കാം; മികച്ച അഞ്ച് ഡെസ്റ്റിനേഷനുകളെ കുറിച്ചറിയാം

ABOUT THE AUTHOR

...view details