കേരളം

kerala

ETV Bharat / travel-and-food

പാരിസിലെ ഈഫൽ ടവറില്‍ സമരം, വിനോദന സഞ്ചാരികളെ തടസപ്പെടുത്തി - ലോകാത്ഭുതങ്ങളിലൊന്നായ ഈഫൽ ടവര്‍

ലോകാത്ഭുതങ്ങളിലൊന്നായ ഈഫൽ ടവര്‍ കാണാനായി നിരവധി പേരാണ്‌ പാരിസിലെത്തുന്നത്‌. എന്നാല്‍ ഈഫൽ ടവറിലെ സമരം ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ സ്‌മാരകങ്ങളിലൊന്നിലേക്കുള്ള സന്ദർശനത്തെ തടസപ്പെടുത്തി.

Strike at Eiffel Tower in Paris  Eiffel Tower disrupts visits  പാരിസിലെ ഈഫൽ ടവറില്‍ സമരം  ലോകാത്ഭുതങ്ങളിലൊന്നായ ഈഫൽ ടവര്‍  സമരം സന്ദർശനത്തെ തടസപ്പെടുത്തി
Strike at Eiffel Tower in Paris

By ETV Bharat Kerala Team

Published : Feb 19, 2024, 8:08 PM IST

പാരിസ്: മോശം സാമ്പത്തിക മാനേജ്‌മെന്‍റിനെതിരെ സമരം, ഈഫൽ ടവർ സന്ദർശനം തടസപ്പെട്ടു (Strike At Eiffel Tower In Paris). ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായ സ്‌മാരകത്തിന്‍റെ മോശം സാമ്പത്തിക മാനേജ്‌മെന്‍റിനെതിരെ സമരം.

സെൻട്രൽ പാരിസിലെ ഫ്രഞ്ച് തലസ്ഥാനത്ത് നടക്കുന്ന സമ്മർ ഒളിമ്പിക്‌സിന് മുന്നോടിയായി സന്ദർശകരുടെ എണ്ണം കുതിച്ചുയരുകയാണ് (Strike at Eiffel Tower Disrupts Visits). തിങ്കളാഴ്‌ച ഈഫൽ ടവർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന വിനോദസഞ്ചാരികൾക്ക്‌ സ്‌മാരകത്തിന്‍റെ വെബ്‌സൈറ്റിൽ തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഈഫൽ ടവറിലേക്ക് പോകുന്നതിന് മുമ്പ് വെബ്‌സൈറ്റ് പരിശോധിക്കാനോ സന്ദർശനം മാറ്റിവയ്ക്കാനോ സന്ദർശകരോട് നിര്‍ദേശിച്ചു.

ഈഫൽ ടവർ സാധാരണയായി വർഷത്തിൽ 365 ദിവസവും തുറന്നിരിക്കും, എന്നാൽ ഇത്തരത്തിലുള്ള സമരങ്ങള്‍ അതിനെ ബാധിക്കാറുണ്ട്. ഡിസംബറിൽ, കരാർ ചർച്ചകളെ ചൊല്ലിയുള്ള പണിമുടക്ക് കാരണം ക്രിസ്‌മസ്, പുതുവത്സര അവധി ദിവസങ്ങളിൽ ഈഫൽ ടവർ ഒരു ദിവസം മുഴുവൻ അടച്ചിരുന്നു.

പാരിസ് മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈഫൽ ടവറിന്‍റെ മെച്ചപ്പെട്ട അറ്റകുറ്റപ്പണികൾ, ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിന് ആനുപാതികമായി ശമ്പള വർദ്ധനവ് എന്നിവ ലക്ഷ്യമിട്ടാണ് തിങ്കളാഴ്‌ചത്തെ പണിമുടക്ക് ലക്ഷ്യമിടുന്നതെന്ന് ഈഫൽ ടവറിലെ വലിയൊരു വിഭാഗം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന സിജിടി യൂണിയനിലെ സ്റ്റെഫാൻ ഡ്യൂ പറഞ്ഞു.

ABOUT THE AUTHOR

...view details