തേങ്ങയില്ലാത്ത ചമ്മന്തിയെ കുറിച്ച് നമുക്ക് ആലോചിക്കാനാകില്ല. എന്നാല്‍ അത്തരത്തിലൊരു കിടിലന്‍ ചമ്മന്തിയുണ്ട്. ചോറിനൊപ്പവും ദോശക്കൊപ്പവും കഴിക്കാവുന്ന ചമ്മന്തി. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമുള്ള ചേരുവകള്‍:
- ചെറിയ ഉള്ളി
- പുളി
- വറ്റല്‍ മുളക്
- ഉപ്പ്
- വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം: ആദ്യം വറ്റല്‍ മുളക് അടുപ്പിലെ കനലില്‍ ചുട്ടെടുക്കുക (ചട്ടിയിലിട്ട് വറുത്താലും മതിയാകും). തൊലി കളഞ്ഞ ചെറിയ ഉള്ളിയും വറുത്തെടുത്ത വറ്റല്‍ മുളകും ഉപ്പ് ചേര്‍ത്ത് അരച്ചെടുക്കുക. അതിലേക്ക് അല്‍പം പുളി ചേര്‍ത്ത് കൈ കൊണ്ട് ഞെരടിയെടുക്കുക. എന്നിട്ട് അതിന് മുകളില്‍ അല്‍പം വെളിച്ചെണ്ണ ഒഴിക്കുക. ഇതോടെ കിടിലന്‍ ചമ്മന്തി റെഡി. ഇത് ചോറിനൊപ്പവും ദോശക്കൊപ്പവുമെല്ലാം കഴിക്കാം.
Also Read:എരിവും പുളിയും സമാസമം; നാവില്‍ കൊതിയൂറും ഷാപ്പിലെ മത്തി മുളകിട്ടത്, റെസിപ്പിയിതാ ഇവിടെ