കോഴിക്കോട്: മസനഗുഡി വഴി ഊട്ടിയിലേക്കൊരു വിനോദയാത്ര. അതിൻ്റെ ത്രില്ലൊന്ന് വേറെ തന്നെയാണ്. എന്നാൽ സംസ്ഥാനത്ത് ആദ്യമായി സൗജന്യമായി പഞ്ചായത്തിലെ അംഗൻവാടി ജീവനക്കാർക്ക് അത്തരമൊരു യാത്ര യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി.
മസനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര... അംഗനവാടി ജീവനക്കാർക്ക് സൗജന്യ വിനോദയാത്രയൊരുക്കി ഗ്രാമപഞ്ചായത്ത് - അംഗനവാടി ജീവനക്കാർക്ക് വിനോദയാത്ര
സംസ്ഥാനത്ത് ആദ്യമായി അംഗനവാടി ജീവനക്കാർക്ക് സൗജന്യ വിനോദയാത്രയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
Published : Feb 13, 2024, 7:31 PM IST
പഞ്ചായത്തിലെ മുഴുവൻ അംഗൻവാടി വർക്കർമാരെയും ഹെൽപ്പർമാരെയും ഉൾപ്പെടുത്തിയാണ് യാത്ര സംഘടിപ്പിച്ചത്. രാപ്പകലില്ലാതെ വിവിധ പ്രവർത്തനങ്ങളുമായി ഓടി നടക്കുന്ന അംഗൻവാടി ജീവനക്കാർക്ക് ഒരു ദിവസമെങ്കിലും സന്തോഷിക്കാനും ആടിപ്പാടാനുമെല്ലാം അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. സ്പോൺസർഷിപ്പിലൂടെയാണ് യാത്രക്കാവശ്യമായ പണം കണ്ടെത്തിയത്.
യാത്ര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ ഫ്ലാഗ് ഓഫ് ചെയ്‌തു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ബാബു പൊലുകുന്നത്ത്, മറിയം കുട്ടിഹസ്സൻ, മെമ്പർമാരായ കരിം പഴങ്കൽ, ഫാത്തിമ നാസർ, ഐ സി ഡി എസ് ഓഫീസർ കെ ലിസ്സ , റസീന ബഷീർ എന്നിവർ സംബന്ധിച്ചു.