കേരളം

kerala

ETV Bharat / travel-and-food

ഉഴുന്ന് വടയിൽ ബ്ലേഡിൻ്റെ പകുതി; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയില്‍ കുടുങ്ങി - METAL BLADE FOUND IN UZHUNNU VADA - METAL BLADE FOUND IN UZHUNNU VADA

ഉഴുന്ന് വടയില്‍ ബ്ലേഡ് കണ്ടെത്തി. വട കഴിക്കുന്നതിനിടെ 17കാരിയുടെ പല്ലിലെ കമ്പിയില്‍ ബ്ലേഡ് കുടുങ്ങി. ടിഫിന്‍ സെന്‍ററില്‍ പൊലീസിന്‍റെയും ഫുഡ്‌ ആന്‍ഡ് സേഫ്‌റ്റി വിഭാഗത്തിന്‍റെയും പരിശോധന.

KUMAR TIFFIN CENTRE Blade  ഭക്ഷണത്തിൽ ബ്ലേഡ് കണ്ടെത്തി  LATEST MALAYALAM NEWS  ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തി
Blade Found In Uzhunnuvada (ETV Bharat)

By ETV Bharat Kerala Team

Published : Sep 11, 2024, 1:07 PM IST

ഉഴുന്ന് വടയിലെ ബ്ലേഡിന്‍റെ ദൃശ്യം. (ETV Bharat)

തിരുവനന്തപുരം:ഉഴുന്നുവടയിൽ ബ്ലേഡിൻ്റെ പകുതി കണ്ടെത്തി. വെൺപാലവട്ടം കുമാർ സെൻ്ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷ്, മകൾ സനുഷ (17) എന്നിവർ വാങ്ങിയ വടയില്‍ നിന്നാണ് ബ്ലേഡ് കിട്ടിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയില്‍ കുടുങ്ങുകയായിരുന്നു. ഇതോടെ അനീഷ്‌ ടിഫിന്‍ സെന്‍റര്‍ ജീവനക്കാരെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് പേട്ട പൊലീസും ഫുഡ്‌ ആന്‍ഡ് സേഫ്‌റ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

Also Read:ഭക്ഷണത്തിൽ നിന്ന് മെറ്റൽ ബ്ലേഡ് ലഭിച്ച സംഭവം; പ്രതികരണവുമായി എയർ ഇന്ത്യ

ABOUT THE AUTHOR

...view details