കേരളം

kerala

ETV Bharat / technology

വമ്പന്‍ വിലക്കുറവില്‍ വിപണി കീഴടക്കാന്‍ Vivo Y18 ; ഇന്ത്യയിലെ വില പുറത്ത് - VIVO Y18 LAUNCHING - VIVO Y18 LAUNCHING

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകളോടെയാണ് ഇത്തവണ വിവോ Vivo Y18 അവതരിപ്പിക്കുന്നത്.

VIVO NEW PHONE LAUNCHING  VIVO Y18  VIVO Y18 PRICE IN INDIA  VIVO Y18 FEATURES
vivo-y18 Launching Soon

By ETV Bharat Kerala Team

Published : Apr 29, 2024, 6:21 PM IST

പുത്തൻ ഫീച്ചറുകളോടെ Vivo Y18 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. മീഡിയടെക് ഹീലിയോ ജി85 ചിപ്‌സെറ്റുകളോടെയാണ് ഫോൺ പുറത്തെത്തുന്നത്. ലോഞ്ചിങ്ങിന് മുന്നോടിയായി ഫോണിന്‍റെ വില കമ്പനി പുറത്തുവിട്ടു. 8999 രൂപ വിലയിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് Vivo Y18 എത്തുന്നത്.

രണ്ട് വേരിയൻ്റുകളിലായാണ് Vivo Y18 പുറത്തെത്തുന്നത്. 4GB RAM + 64GB സ്റ്റോറേജ്, 4GB RAM + 128GB സ്റ്റോറേജ് എന്നിങ്ങനെയാണ് രണ്ട് വേരിയൻ്റുകൾ. 90Hz 840 nits തെളിച്ചവും 6.56-ഇഞ്ച് LCD HD ഡിസ്‌പ്ലേയുമാണ് ഫോണിലുള്ളത്.

ക്യാമറ സവിശേഷതകൾ നോക്കുകയാണെങ്കിൽ, Vivo Y18 സ്‌മാർട്ട്‌ഫോണിൽ 50MP പ്രധാന സെൻസറും 0.08MP സെക്കൻഡറി ലെൻസും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് കമ്പനി അവതരിപ്പിക്കുന്നത്. കൂടാതെ, സെൽഫികൾക്കായി മുൻവശത്ത് 8-മെഗാപിക്‌സൽ സെൽഫി സെൻസർ ക്യാമറയും നൽകിയിട്ടുണ്ട്.

ALSO READ:'എഐ-മേസിങ്' ക്യാമറ, ക്രിസ്‌റ്റൽ ക്ലിയർ ഓഡിയോ; ഗൂഗിള്‍ പിക്‌സല്‍ 8 എയുടെ ഫീച്ചേഴ്‌സ് പുറത്ത് - Google Pixel 8a Features

185 ഗ്രാം ഭാരത്തിലും 8.39 എംഎം കനത്തിലും പുറത്തിറക്കുന്ന Vivo Y18 ന് 10W ചാർജിംഗ് പിന്തുണയോടെ 5000mAh ബാറ്ററിയാണ് നൽകിയിട്ടുള്ളത്. വെള്ളം, പൊടി പ്രതിരോധം എന്നിവയ്ക്കുള്ള IP54 റേറ്റിംഗും ഫിംഗർപ്രിൻ്റ് സെൻസറുമാണ് Vivo Y18 ന്‍റെ മറ്റൊരു സവിശേഷത. ലൈറ്റ് ബ്ലൂ, മെറൂൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് Vivo Y18 പുറത്തിറങ്ങുന്നത്.

ABOUT THE AUTHOR

...view details