ഹൈദരാബാദ്:കറണ്ട് ബിൽ കണ്ട് ഞെട്ടുന്നവരായിരിക്കും പലരും. എന്നാൽ പലപ്പോഴും നാം വീടുകളിൽ ഒരാവശ്യവുമില്ലാതെ ലൈറ്റും ഫാനും മ്യൂസിക് സിസ്റ്റവും ഓണാക്കി വെച്ച് വൈദ്യുതി പാഴാക്കറുണ്ട്. വൈദ്യുത ഉപയോഗം കുറയ്‌ക്കുന്നതിനായി ഇലക്‌ട്രിക് ഉപകരണങ്ങൾ ആവശ്യം കഴിഞ്ഞാൽ ഓഫ് ചെയ്യുന്നത് മുതൽ ഊർജക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതു വരെയുള്ള കാര്യങ്ങൾ ചെയ്യാനുണ്ട്. വൈദ്യുത ഉപയോഗം കുറയ്‌ക്കാനായാൽ ഇലക്‌ട്രിസിറ്റി ബില്ലിന്‍റെ നല്ലൊരു ഭാഗം തുകയും കുറയ്‌ക്കാനാകും. മാത്രമല്ല, വൈദ്യുതി ലാഭിക്കുന്നത് വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന് തുല്യമാണ്. വൈദ്യുതി ഉപയോഗം കുറയ്‌ക്കാനായി നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.
ഇലക്‌ട്രിസിറ്റി ബിൽ കണ്ട് ഞെട്ടിയോ..?? വൈദ്യുതി ലാഭിക്കാൻ ചില നുറുങ്ങുവഴികൾ ഇതാ... - HOW TO REDUCE ELECTRICITY BILL - HOW TO REDUCE ELECTRICITY BILL
വർധിച്ചു വരുന്ന വൈദ്യുതി ബിൽ പലപ്പോഴും നമുക്ക് തലവേദനയാവാറുണ്ട്. എന്തുകൊണ്ടാണ് വൈദ്യുതി ബിൽ കൂടുന്നതെന്നോ ഇതിന് പരിഹാരമാർഗം എന്തെന്നോ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വൈദ്യുതി ഉപയോഗം കുറയ്‌ക്കാനായുള്ള ചില ടിപ്‌സുകൾ ഇതാ...
Representative image (ETV Bharat)
Published : Sep 7, 2024, 2:57 PM IST
വൈദ്യുതി ഉപയോഗം കുറയ്‌ക്കുന്നതിനുള്ള 20 ടിപ്‌സ്:
- ഉപയോഗം കഴിഞ്ഞതിന് ശേഷം ചാർജറുകൾ പ്ലഗിൽ നിന്ന് ഊരിവെയ്‌ക്കുക
- ഊർജക്ഷമതയുള്ളതും നിലവാരമുള്ളതുമായ ഉപകരണങ്ങൾ മാത്രം വാങ്ങി ഉപയോഗിക്കുക
- എൽഇഡി ലൈറ്റുകൾ ഉപയോഗിക്കുക
- ഓട്ടോമറ്റിക് കട്ട് ഓഫുള്ള ഇസ്‌തിരിപ്പെട്ടികൾ വാങ്ങുക
- ആഴ്‌ചയിലൊരിക്കൽ മുഴുവൻ വസ്‌ത്രങ്ങളും ഇസ്‌തിരിയിടുക
- ഇൻകാൻഡസെൻ്റ് ബൾബുകളുടെ ഉപയോഗം നിർത്തുക
- വൈദ്യുത ഉപകരണങ്ങൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
- എസിയുടെ ഉപയോഗം കുറയ്‌ക്കുക
- വോൾട്ടേജ് കുറഞ്ഞ സമയങ്ങളിൽ മോട്ടോർ പമ്പ് ഓൺ ചെയ്യരുത്
- മിക്‌സി പ്രവർത്തിപ്പിക്കുമ്പോൾ ഓവർലോഡ് ആക്കരുത്
- ഇടയ്‌ക്ക് മിക്‌സിയുടെ ബ്ലേഡ് മാറ്റുകയോ മൂർച്ച കൂട്ടുകയോ ചെയ്യുക
- പഴയ വീട്ടുപകരണങ്ങൾ മാറ്റുക
- തകരാറിലായ ഉപകരണങ്ങൾ കഴിവതും ഒഴിവാക്കുക
- ആവശ്യം കഴിഞ്ഞാൽ കമ്പ്യൂട്ടർ ഷട്ട്ഡൗൺ ചെയ്യുക
- വൈകുന്നേരം 6 മണി മുതൽ രാത്രി 10 വരെ വെദ്യുതി കൂടുതൽ വേണ്ടിവരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക
- ഉപയോഗത്തിന് ശേഷം ഉപകരണങ്ങൾ റിമോട്ട് ഉപയോഗിച്ച് മാത്രം ഓഫ് ചെയ്യാതെ സ്വിച്ച് ഏഫ് ചെയ്യുക
- ഫ്രിഡ്‌ജിന്‍റെ ഡോർ ആവശ്യമില്ലാതെ തുറക്കുന്നതും ഇടക്കിടെ തുറക്കുന്നതും പരമാവധി ഒഴിവാക്കുക
- ഫ്രിഡ്‌ജ് ആവശ്യത്തിന് തണുപ്പായതിന് ശേഷം രണ്ടോ മൂന്നോ മണിക്കൂർ ഓഫ് ചെയ്യാം
- സ്റ്റാർ റേറ്റിങ് കൂടിയ ഫ്രിഡ്‌ജ് വാങ്ങുക
- ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സ്ലീപ്പ് മോഡും സ്‌ക്രീൻ സേവറും ലോ പവർ മോഡും ഉപയോഗപ്പെടുത്തുക