ബെംഗളൂരു :ഇന്ത്യന്‍ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ക്രയോജനിക് എഞ്ചിന്‍പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ. മഹേന്ദ്രഗിരിയിലെ ഐഎസ്ആർഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിലെ ഹൈ ആൾട്ടിറ്റ്യൂഡ് ടെസ്റ്റ് ഫെസിലിറ്റിയിലാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തെ കുറിച്ച് ബുധനാഴ്‌ചയാണ് (ഫെബ്രുവരി 21) ഐഎസ്‌ആര്‍ഒ എക്‌സിലൂടെ വിവരം പങ്കിട്ടത്. എല്‍വിഎം 3യാണ് പരീക്ഷണം പൂര്‍ത്തിയാക്കിയത്.
ഗഗന്‍യാന്‍ ദൗത്യത്തില്‍ ഉള്‍പ്പെട്ട ക്രയോജനിക് എഞ്ചിന്‍ വിക്ഷേപം ബഹിരാകാശ രംഗത്തെ നിര്‍ണായക വഴിത്തിരിവാകുമെന്ന് ഐഎസ്ആർഒ എക്‌സില്‍ പങ്കിട്ട പോസ്റ്റില്‍ പറയുന്നു. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ LVM3 G1ആണ് വിക്ഷേപിച്ചത്. പരീക്ഷണം വിജയിച്ചതോടെയാണ് CE20 എഞ്ചിന്‍ വിക്ഷേപിച്ചു. നേരത്തെ ഫെബ്രുവരി 13നും ഇത്തരമൊരു പരീക്ഷണം നടത്തിയിരുന്നുവെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.
ഗഗന്‍യാന്‍ പദ്ധതിക്കായുള്ള സിഇ20 എഞ്ചിന്‍റെ ഗ്രൗണ്ട് ക്വാളിഫിക്കേഷന്‍ ടെസ്റ്റുകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയതായും ഐഎസ്‌ഐഒ അറിയിച്ചു. 2024 രണ്ടാം പാതിയില്‍ ഐഎസ്‌ആര്‍ഒ പരീക്ഷിച്ച ഗഗന്‍യാന്‍ ജി1 പരീക്ഷണവും വിജയകരമായിരുന്നുവെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണത്തിന് മുമ്പായി വനിത റോബോട്ടിനെ ഉപയോഗിച്ചുള്ള പരീക്ഷണവും ഈ വര്‍ഷം തന്നെ നടത്തും. വ്യോമിത്ര എന്നാണ് റോബോട്ടിനെ വഹിച്ചുള്ള ദൗത്യത്തിന്‍റെ പേര്.
ആദ്യ പരീക്ഷണ വിക്ഷേപം 2023ല്‍ : ഗഗന്‍യാന്‍ ദൗത്യത്തിനുള്ള ആദ്യ പരീക്ഷണ വാഹനം വിക്ഷേപിച്ചത് 2023 ഒക്‌ടോബറിലായിരുന്നു. ക്രൂ മെഡ്യൂളും ക്രൂ എസ്‌കേപ്പ് സിസ്റ്റങ്ങളും വഹിച്ച ആദ്യത്തെ പരീക്ഷണ വാഹനമായ സിംഗിള്‍ സ്റ്റേജ് ലിക്വിഡ് റോക്കറ്റാണ് ആദ്യം വിജയകരമായി വിക്ഷേപിച്ചത്.
ഇതിന് പിന്നാലെ രണ്ടാമത്തേത് വിക്ഷേപിക്കാന്‍ തയ്യാറാണെന്ന് ഐഎസ്‌ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞിരുന്നു. ദൗത്യത്തിനുള്ള രണ്ടാമത്തെ പരീക്ഷണ വാഹനം തയ്യാറാണെന്നും അത് ശ്രീഹരിക്കോട്ടയിലെത്തുന്നതിനായുള്ള കാത്തിരിപ്പിലാണ് ബഹിരാകാശ ഏജന്‍സികളെന്നും നേരത്തെ ഐഎസ്‌ആര്‍ഒ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ പുതിയ വിക്ഷേപണം വിജയകരമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.