കേരളം

kerala

ETV Bharat / technology

ടെക്‌സസ് പരമോന്നത അക്കാദമിക് അവാർഡ് ഇന്ത്യന്‍ വംശജന് - ടെക്‌സസ്‌ അക്കാദമിക് അവാർഡ്

അമേരിക്കയില്‍ താമസമാക്കിയ തമിഴ്‌നാട്‌ സ്വദേശിയ്‌ക്ക്‌ ടെക്‌സസിലെ ഏറ്റവും ഉയർന്ന അക്കാദമിക് ബഹുമതികളിലൊന്നായ എഡിത്ത് ആൻഡ് പീറ്റർ ഒ ഡൊണൽ അവാർഡ്‌

Texas highest academic award  Indian American computer engineer  Edith And Peter O Donnell Award  ടെക്‌സസ്‌ അക്കാദമിക് അവാർഡ്  ഇന്ത്യൻ കംമ്പ്യൂട്ടർ എഞ്ചിനീയർ
Texas highest academic award

By PTI

Published : Feb 26, 2024, 8:44 AM IST

Updated : Feb 26, 2024, 8:57 AM IST

ടെക്‌സസ് : എഡിത്ത് ആൻഡ് പീറ്റർ ഒ ഡൊണൽ അവാർഡിന് അർഹനായി ഇന്ത്യൻ വംശജന്‍. കംമ്പ്യൂട്ടർ എഞ്ചിനീയറും പ്രൊഫസറുമായ തമിഴ്‌നാട്‌ സ്വദേശി അശോക് വീരരാഘവനാണ്‌ അവാര്‍ഡിന്‌ അര്‍ഹത നേടിയത്‌. ടെക്‌സസിലെ ഏറ്റവും ഉയർന്ന എഞ്ചിനീയറിങ് അക്കാദമിക് ബഹുമതികളിലൊന്നാണ്‌ എഡിത്ത് ആൻഡ് പീറ്റർ ഒ ഡൊണൽ അവാർഡ്‌.

അദൃശ്യമായതിനെ ദൃശ്യമാക്കാൻ ശ്രമിക്കുന്ന വിപ്ലവകരമായ ഇമേജിങ് സാങ്കേതികവിദ്യയാണ്‌ അശോക് വീരരാഘവനെ അവാര്‍ഡിന്‌ അര്‍ഹമാക്കിയത്‌. മെഡിസിൻ, എഞ്ചിനീയറിങ്, ബയോളജിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ടെക്നോളജി ഇന്നൊവേഷൻ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംസ്ഥാനത്തെ സ്റ്റാർ ഗവേഷകർക്ക് വർഷം തോറും അവാർഡ് നൽകുന്നു.

അവാർഡ് ലഭിച്ചതിൽ സന്തുഷ്‌ടനാണ്. ടെക്‌സസ് അക്കാദമി ഓഫ് മെഡിസിൻ, എഞ്ചിനീയറിങ്, സയൻസ് ആൻഡ് ടെക്നോളജി (ടിഎഎംഇഎസ്‌ടി) സംസ്ഥാനത്തെ വളർന്നുവരുന്ന ഗവേഷകർക്കായാണ്‌ ഈ അവാർഡ് സമ്മാനിക്കുന്നതെന്ന്‌ ഇലക്‌ട്രിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിങ് പ്രൊഫസർ വീരരാഘവൻ പറഞ്ഞു.

നിരവധി വിദ്യാർഥികളും പോസ്റ്റ്‌ഡോക്‌സും ഗവേഷണ ശാസ്‌ത്രജ്ഞരും കംമ്പ്യൂട്ടേഷണലിൽ നടത്തിയ അതിശയകരവും നൂതനവുമായ ഗവേഷണത്തിനുള്ള അംഗീകാരമാണിത്. റൈസ് യൂണിവേഴ്‌സിറ്റി കഴിഞ്ഞ ദശാബ്‌ദക്കാലമായി ചെയ്‌തെടുത്തതാണ്‌ ഇമേജിങ് ലാബ്, വീരരാഘവൻ പറഞ്ഞു. വീരരാഘവന്‍റെ കംമ്പ്യൂട്ടേഷണൽ ഇമേജിങ് ലാബ്, ഒപ്റ്റിക്‌സ്, സെൻസർ ഡിസൈൻ മുതൽ മെഷീൻ ലേണിങ് പ്രോസസിങ് അൽഗോരിതം വരെയുള്ള ഇമേജിങ് പ്രക്രിയകളിൽ സമഗ്രമായി ഗവേഷണം നടത്തുന്നു.

ഇമേജിങ് സാങ്കേതികവിദ്യകൾക്ക് അപ്രാപ്യമാകുന്ന ഇമേജിങ് സാഹചര്യങ്ങൾക്ക് പരിഹാരം നൽകാൻ മാധ്യമങ്ങളിൽ പ്രകാശം പരത്തുന്നത് വിഷ്വലൈസേഷൻ ലക്ഷ്യമിടുന്നു. ഇമേജിങ്ങിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില പ്രശ്‌നങ്ങൾ പരിഹരിക്കാൻ അശോക് ഗണിതവും സാങ്കേതികവിദ്യയും ഉപയോഗിച്ചു. മനുഷ്യന്‍റെ ആരോഗ്യം, മൈക്രോസ്‌കോപ്പി, ദേശീയ സുരക്ഷ, സ്വകാര്യ വാഹനങ്ങൾ, ഫോട്ടോഗ്രാഫി എന്നിവയ്‌ക്ക് വേണ്ടിയുള്ള വിപുലമായ ആപ്ലിക്കേഷനുകൾ ഇതില്‍ ഉള്‍പ്പെടുന്നു.

Last Updated : Feb 26, 2024, 8:57 AM IST

ABOUT THE AUTHOR

...view details