ഹൈദരാബാദ്: തങ്ങളുടെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ സർവീസ് ഉപഭോക്താക്കൾക്ക് നാല് മാസത്തേക്ക് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മ്യൂസിക് സ്‌ട്രീമിങ് പ്ലാറ്റ്‌ഫോമായ സ്‌പോട്ടിഫൈ. ഇതുവഴി ഉപഭോക്താക്കൾക്ക് 4 മാസത്തേക്ക് വെറും 59 രൂപയ്‌ക്ക് സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ലഭ്യമാകും. സാധാരണയായി വ്യക്തിഗത പ്രീമിയം പ്ലാനിന് പ്രതിമാസം 119 രൂപ ചിലവാകും.
സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നത് വഴി ഉപഭോക്താക്കൾക്ക് പരസ്യങ്ങളില്ലാതെ തന്നെ പാട്ടുകൾ ആസ്വദിക്കാനാവും. ആളുകളെ സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ആകർഷിക്കുന്നതിനുള്ള ഈ പ്രമോഷണൽ ഓഫർ പരിമിതകാലത്തേക്ക് മാത്രമായിരിക്കും. കൂടുതൽ ക്വാളിറ്റിയുള്ള ഓഡിയോ നൽകുന്ന പ്രീമിയം സർവീസ് വഴി നിങ്ങൾക്ക് ഇഷ്‌ട്ടമുള്ള പാട്ടുകൾ ഡൗൺലോഡ് ചെയ്‌ത് ഓഫ്‌ലൈനായി കേൾക്കാനും സാധിക്കും. ഇതുവഴി നിങ്ങളുടെ ഡാറ്റ ലാഭിക്കാനാകും.
നാല് മാസത്തേക്ക് 59 രൂപ:
വ്യക്തിഗത പ്രീമിയം പ്ലാനിനായുള്ള സ്‌പോട്ടിഫൈയുടെ പ്രമോഷണൽ ഓഫർ നാല് മാസത്തേക്ക് 59 രൂപ ഡിസ്‌കൗണ്ട് നിരക്കിലായിരിക്കും ലഭ്യമാവുക. നാല് മാസത്തിന് ശേഷം ഉപയോക്താക്കൾ പ്രതിമാസം സാധാരണ തുകയായ 119 രൂപ നൽകണം. മറ്റൊരു കാര്യമെന്തെന്നാൽ ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഒഴിവാക്കാനാകും. 2024 ഒക്ടോബർ 13 വരെയാണ് ഈ ഓഫർ ലഭ്യമാവുക. ഈ ഓഫർ ലഭ്യമാവാൻ അതിനു മുൻപായി നിങ്ങൾ റീച്ചാർജ് ചെയ്യേണ്ടതുണ്ട്.
ഓഫറിന്‍റെ യോഗ്യത മാനദണ്ഡം: