കേരളം

kerala

ETV Bharat / technology

ഗഗൻയാന്‍ ദൗത്യം: മലയാളി ഉൾപ്പെടെയുള്ള ബഹിരാകാശ സഞ്ചാരികൾ തീവ്ര പരിശീലനത്തിൽ; ആദ്യഘട്ടം വിജയകരം - GAGANYAAN ASTRONAUT TRAINING

ഗഗൻയാന്‍ ദൗത്യത്തിനായുള്ള ബഹിരാകാശ സഞ്ചാരികളുടെ ആദ്യഘട്ട പരിശീലനം വിജയകരം. പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നത് ഐഎസ്ആർഒയും നാസയും.

GAGANYAAN MISSION  NASA  ഐഎസ്ആർഒ  ഗഗൻയാൻ
Training of Gaganyaan astronauts (Photo- ISRO)

By ETV Bharat Tech Team

Published : Dec 2, 2024, 6:11 PM IST

ഹൈദരാബാദ്: ഐഎസ്ആർഒയും നാസയും സംയുക്തമായി നടത്തുന്ന ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗൻയാന്‍റെ ആദ്യഘട്ട പരിശീലനം വിജയകരമായി പൂർത്തിയാക്കി ബഹിരാകാശ യാത്രികർ. പ്രൈമറി ക്രൂ അംഗമായ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാൻഷു ശുക്ലയും, മലയാളിയായ ബാക്കപ്പ് ക്രൂ അംഗം ഗ്രൂപ്പ് ക്യാപ്‌റ്റൻ പ്രശാന്ത് ബാലകൃഷ്‌ണൻ നായരുമാണ് അമേരിക്കയിൽ പ്രാഥമിക പരിശീലനം പൂർത്തിയാക്കിയത്. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്.

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്‌ണന്‍. 2026 അവസാനത്തേക്കാണ് ഗഗൻയാൻ ദൗത്യത്തിന്‍റെ വിക്ഷേപണം ആസൂത്രണം ചെയ്‌തിരിക്കുന്നത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യമാണ് ഗഗൻയാൻ. ഐഎസ്ആർഒയും നാസയും ചേർന്നാണ് പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർക്കായുള്ള പ്രാരംഭ പരിശീലനം ആരംഭിച്ചത്.

ബഹിരാകാശത്ത് അടിയന്തര സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്നതിനുള്ള മെഡിക്കൽ എമർജൻസി പരിശീലനവും വ്യായാമങ്ങളുമാണ് ആദ്യഘട്ട പരിശീലനത്തിൽ നടത്തിയത്. കൂടാതെ ബഹിരാകാശത്തെ ദിനചര്യകൾ എങ്ങനെയായിരിക്കണമെന്നും ആശയവിനിമയത്തിനുള്ള പ്രോട്ടോക്കോളുകളും പരിശീലനത്തിലുണ്ട്. ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനുള്ള പരിശീലനം, മൈക്രോ ഗ്രാവിറ്റി പരിശോധന തുടങ്ങിയവയിലാണ് അടുത്ത ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ദൗത്യം വിജയകരമാക്കാൻ ബഹിരാകാശ യാത്രികർ മികച്ച രീതിയിൽ തയ്യാറെടുക്കുന്നതായി ഐഎസ്ആർഒ അറിയിച്ചു.

Also Read:

  1. റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി കുഞ്ഞൻ റോബോട്ട്: വൈറലായി വീഡിയോ; ഞെട്ടലോടെ ലോകം
  2. സ്റ്റോക്ക് വിറ്റഴിക്കൽ: ബ്ലാക്ക് ഫ്രൈഡേ സെയിലുമായി ഫ്ലിപ്‌കാർട്ടും ആമസോണും; ഓഫറുകൾ എന്തെല്ലാം? അവസാന തീയതി ?
  3. ആമസോണിൽ ബ്ലാക്ക് ഫ്രൈഡേ സെയിൽ: സ്‌മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ്
  4. 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഓസ്‌ട്രേലിയ: പിഴ ഭീമൻ തുക
  5. ആധാർ കാർഡ് ഇനിയും പുതുക്കിയില്ലേ? സൗജന്യപരിധി ഡിസംബർ 14 വരെ; ഓൺലൈനായി ചെയ്യുന്നതിങ്ങനെ...

ABOUT THE AUTHOR

...view details