തൃശൂര്‍:കുന്നംകുളം ചിറളയം പൂരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. രണ്ട് പേരുടെ നില ഗുരുതരം. ചിറയം സ്വദേശികളായ ഷൈന്‍ സി ജോസ്, ലിയോ, വൈശേരി സ്വദേശികളായ ജിനീഷ് രാജ്, ജെറിൻ, നെബു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ചൊവ്വാഴ്‌ച (മാര്‍ച്ച് 19) രാത്രി ഏഴരയോടെയാണ് സംഭവം.
പൂരാഘോഷത്തിനിടെ സംഘര്‍ഷം; 5 പേര്‍ക്ക് വെട്ടേറ്റു, 2 പേരുടെ നില ഗുരുതരം - Youths Hacked In Thrissur
ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ സംഘര്‍ഷം. അഞ്ച് പേര്‍ക്ക് വെട്ടേറ്റു. അന്വേഷണം ആരംഭിച്ച് കുന്നംകുളം പൊലീസ്.
Published : Mar 19, 2024, 10:55 PM IST
പൂരാഘോഷം ക്ഷേത്രത്തിന് മുമ്പിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്. ക്ഷേത്രത്തിലെ രണ്ട് പൂരാഘോഷ കമ്മിറ്റികള്‍ തമ്മില്‍ നേരത്തെയുണ്ടായിരുന്ന വൈരാഗ്യമാണ് സംഘര്‍ഷത്തിന് കാരണമായത്. വാക്കേറ്റത്തില്‍ ഏര്‍പ്പെട്ട ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ ഷൈൻ സി ജോസിനെയും ലിയോയേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.
പരിക്കേറ്റ വൈശ്ശേരി സ്വദേശികൾ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുന്നംകുളം സ്‌റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.