കേരളം

kerala

ETV Bharat / state

ചങ്ങരംകുളം തോണി അപകടം; രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, ഒരാളെ രക്ഷപ്പെടുത്തി - DROWNED DEATH IN MALAPPURAM - DROWNED DEATH IN MALAPPURAM

മൂന്ന് പേരും കായലിൽ തോണിയിൽ സഞ്ചരിക്കവേയാണ് തോണി മറിഞ്ഞ് അപകടമുണ്ടായത്.

YOUTH DROWNED TO DEATH  CHANGARAMKULAM BOAT ACCIDENT  ചങ്ങരംകുളത്ത് തോണി മറിഞ്ഞ് അപകടം  ചങ്ങരംകുളം മരണം
From left Ashik (26), Sachin (24) (ETV Bharat)

By ETV Bharat Kerala Team

Published : Jul 22, 2024, 7:38 AM IST

ചങ്ങരംകുളം :നന്നംമുക്കത്ത് തെരിയത്ത് നീലയിൽ കോൾ പടവിൽ കായലിൽ തോണിയില്‍ സഞ്ചരിക്കവെ അപകടം. രണ്ടുപർ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നന്നംമുക്ക് തെരിയത്ത് കിഴക്കേതിൽ റഫീഖിൻ്റെ മകൻ ആഷിക്ക് (26), ചിയ്യാനൂർ സ്വദേശി മേച്ചിനാത്ത് വളപ്പിൽ സച്ചിൻ (24) എന്നിവരാണ് മുങ്ങിമരിച്ചത്.

ചിയ്യാനൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദ് (27) നെ രക്ഷപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയവരാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ മറ്റു രണ്ടുപേരും മുങ്ങിത്താഴുകയായിരുന്നു. ഞായർ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടാകുന്നത്.

മൂന്നു പേരും കായലിൽ തോണിയിൽ സഞ്ചരിക്കവേ തോണി മറിയുകയായിരുന്നു. പൊന്നാനി, കുന്നംകുളം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സും, മുങ്ങൽ വിദഗ്‌ധരും, സിവിൽ ഡിഫൻസും, നാട്ടുകാരുമാണ് തെരച്ചിൽ നടത്തിയത്.

Also Read:ഫോണ്‍ ചെയ്യുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീണു; യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

ABOUT THE AUTHOR

...view details