കോട്ടയം :പാമ്പാടി കോത്തലയിൽ പ്ലാവിൽ ചക്ക ഇടാൻ കയറിയ യുവാവ് വീണ് മരിച്ചു. കോത്തല അഞ്ചപുരയിൽ രതീഷ് ജോർജ് (40) ആണ് മരിച്ചത്. പെയിന്‍റിങ് തൊഴിലാളിയാണ്.
ഇന്നലെ വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
കോട്ടയത്ത് ചക്ക ഇടാൻ പ്ലാവിൽ കയറിയ യുവാവ് വീണ് മരിച്ചു - DEATH WHILE PLUCKING JACKFRUIT - DEATH WHILE PLUCKING JACKFRUIT
കോട്ടയം പാമ്പാടിയിൽ ഇന്നലെയായിരുന്നു സംഭവം. യുവാവ് തൽക്ഷണം മരണപ്പെട്ടു.
Ratheesh (40) (Source: ETV Bharat Reporter)
Published : May 10, 2024, 11:14 AM IST
പാമ്പാടി പ്രദേശത്ത് ഇന്നലെ വൈകുന്നേരം അതിശക്‌തമായ മഴയാണ് പെയ്‌തത്. ഇതിനുശേഷമാണ് രതീഷ് മരത്തിൽ കയറിയത്. മരക്കൊമ്പിൽ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടൻ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രതീഷ് അവിവാഹിതനാണ്.
Also Read:തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; 15 പേര്‍ക്ക് പരിക്ക്