തൃശൂർ :തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കു സമീപം പുതുഗഡു എസ്റ്റേറ്റിലെ കോളജ് വിദ്യാർഥിയായ മുകേഷ് (18) ആണ് മരിച്ചത്. വാൽപ്പാറയിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കാട്ടാന ആക്രമണം.
വാൽപ്പാറയിൽ കാട്ടാന ആക്രമണം; 18 കാരന് ദാരുണാന്ത്യം - YOUTH DIED IN ELEPHANT ATTACK - YOUTH DIED IN ELEPHANT ATTACK
കാട്ടാനകൾ നിൽക്കുന്നത് കണ്ട് വാഹനം നിർത്തിയ യുവാവിനുനേരെ കാട്ടാന പാഞ്ഞടുത്ത് ആക്രമണം നടത്തുകയായിരുന്നു.

Mukesh (19) (ETV Bharat)
Published : Jun 2, 2024, 11:20 AM IST
തമിഴ്‌നാട് വാൽപ്പാറയിൽ കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ചു (ETV Bharat)
പുതുഗഡു എസ്റ്റേറ്റിനു സമീപം രണ്ടു കാട്ടാനകൾ നിൽക്കുന്നത് കണ്ട് മുകേഷ് വാഹനം നിർത്തുകയും പിന്നാലെ കാട്ടാന പാഞ്ഞടുത്ത് മുകേഷിനെ ആക്രമിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് സന്തോഷിനും പരിക്കേറ്റു. മുകേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രി മോർച്ചറിയിൽ.
Also Read:വളര്‍ത്തുപൂച്ചയെ കാണാതായതില്‍ തര്‍ക്കം; തൃശൂരില്‍ വയോധികനെ കൊച്ചുമകന്‍ വെട്ടി പരിക്കേല്‍പ്പിച്ചു