കേരളം

kerala

ETV Bharat / state

ദേശീയപാത നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം

അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

By ETV Bharat Kerala Team

Published : 4 hours ago

കുഴിയിൽ വീണ് യുവാവ് മരിച്ചു  ബൈക്ക് യാത്രക്കാരൻ മരിച്ചു  ACCIDENTS KERALA  BIKE ACCIDENT IN KODUNGALLUR
Nikhil(24) (ETV Bharat)

തൃശൂർ :കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. അഴീക്കോട് ചുങ്കം സ്വദേശി നിഖിലാണ് (24) മരിച്ചത്. ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി കുഴിച്ച കുഴിയിലാണ് ബൈക്ക് യാത്രികൻ വീണത്.

ചന്തപ്പുര - കോട്ടപ്പുറം ബൈപ്പാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുവശം ശനിയാഴ്‌ച (ഒക്‌ടോബർ 12) രാത്രിയായിരുന്നു അപകടം. വാഹനങ്ങൾ വഴിതിരിച്ച് വിടുന്നുണ്ടെങ്കിലും അത് മറികടന്ന് മുന്നോട്ടു പോയതാണ് അപകടകാരണമായതെന്ന് കൊടുങ്ങല്ലൂർ പൊലീസ് വ്യക്തമാക്കി. അപകട സാധ്യത അറിയാതെ പോയ ബൈക്ക് യാത്രികൻ കുഴിയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പ്രദേശത്ത് സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവവും വാഹനയാത്രക്കാർക്ക് റോഡിലെ നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി മനസിലാകുന്ന രീതിയിലുള്ള അപായ സൂചനകളോ സ്ഥാപിച്ചിട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. റോഡ് നിർമാണത്തിൻ്റെ പേരിൽ നാലുവരിപ്പാതയുടെ നടുവിൽ തൊഴിലാളികൾക്കായി ഷെഡ് നിർമിച്ചും പാത സഞ്ചാര യോഗ്യമല്ലാതാക്കിയ അവസ്ഥയിലാണ്.

പ്രദേശത്തെ ട്രാഫിക് നിയന്ത്രണവും ദിനം പ്രതി മാറ്റുന്നത് വാഹയാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട്. റോഡ് നിർമാണം ആരംഭിച്ചതുമുതലുളള മൂന്നാമത്തെ അപകടമരണമാണിത്.

Also Read:കോഴിക്കോട് ട്രെയിനില്‍ നിന്നും യാത്രക്കാരന്‍ വീണു മരിച്ചു; കൊലപാതകമെന്ന് സംശയം, ഒരാള്‍ കസ്റ്റഡിയില്‍

ABOUT THE AUTHOR

...view details