കോഴിക്കോട് :താമരശ്ശേരിയിൽ നിർമാണത്തിലിരിക്കുന്ന വീടിൻ്റെ ടെറസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന 40കാരന്‍ മരിച്ചു. ചമൽ-വേണ്ടേക്കുംച്ചാൽ പുത്തൻപുരയിൽ എം ഡി ഷിനോ ആണ് മരിച്ചത്. നിർമാണത്തിലിരുന്ന സ്വന്തം വീടിനു മുകളിൽ നനയ്ക്കാനായി കയറിയതായിരുന്നു.
നിർമാണത്തിലുള്ള വീടിൻ്റെ ടെറസിൽ നിന്ന് വീണു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥന് ദാരുണാന്ത്യം - YOUTH DIED AFTER FELL FROM TERRACE - YOUTH DIED AFTER FELL FROM TERRACE
നിർമാണത്തിലുള്ള വീടിനു മുകളിൽ നനയ്ക്കാൻ കയറിയ ഗൃഹനാഥൻ കാൽ വഴുതി വീണ് മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ഷിനോ ചികിത്സയ്‌ക്കിടെയാണ് മരിച്ചത്.
മരിച്ച ഷിനോയ് (ETV Bharat)
Published : Jul 3, 2024, 8:49 AM IST
മുകളിൽ നിന്നും കാൽ വഴുതി താഴെ വീണാണ് അപകടം. ജൂൺ 24ന് രാവിലെയാണ് സംഭവം. വീഴ്‌ചയിൽ സാരമായി പരിക്കേറ്റ ഷിനോയെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.