ആലപ്പുഴ:കേസ് അന്വേഷണത്തിനിടെപൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച യുവാവ് അറസ്റ്റിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് അറസ്റ്റിലായത്. വെണ്‍മണി സ്റ്റേഷനിലെ എസ്എച്ച്ഒ എംസി അഭിലാഷ്, സിപിഒ ശ്യാം എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്‌ച (ഓഗസ്റ്റ് 8) ചെങ്ങന്നൂരിന് സമീപം വെൺമണിയിലാണ് സംഭവം.
പൊലീസ് സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറഞ്ഞ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് പെപ്പര്‍ സ്‌പ്രേ ആക്രമണം. പൊലീസ് സ്റ്റേഷനിലെ ഫോണിലേക്ക് സ്ഥിരമായി വിളിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തത് വിനീഷാണെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അന്വേഷിക്കാനെത്തിയപ്പോഴാണ് പെപ്പര്‍ സ്‌പ്രേ ആക്രമണമുണ്ടായത്.