കാസർകോട് :ലഹരിയിൽ യുവാവ് പൊലീസ് എയ്‌ഡ് പോസ്റ്റ് യുവാവ് അടിച്ചു തകർത്തു. പുതിയ ബസ് സ്‌റ്റാൻഡിലെ പൊലീസ് എയ്‌ഡ് പോസ്‌റ്റ് ആണ് മധൂർ പട്ല സ്വദേശി ഗണേശ് അടിച്ചു തകർത്തത്. എയ്‌ഡ് പോസ്‌റ്റിന്‍റെ ജനാലയുടെ ചില്ല് തകർത്ത യുവാവ് അതേ ചില്ല് ഉപയോഗിച്ച് ആത്മഹത്യശ്രമവും നടത്തി.
ഇന്നലെ (മെയ് 15) വൈകിട്ട് 5 മണിയോടെയാണ് സംഭവം. യുവാവിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ലഹരിയിൽ എത്തിയ ഗണേഷിനെ പൊലിസ് അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു.