കേരളം

kerala

ETV Bharat / state

മദ്യലഹരിയില്‍ യുവാവിൻ്റെ പരാക്രമം; കുടുംബാംഗങ്ങളെ പൂട്ടിയിട്ട് വീട് അടിച്ച് തകര്‍ത്തു ▶വീഡിയോ - YOUTH ATTACK AFTER DRUNK ALCOHOL

മാതാപിതാക്കളെ ഉൾപ്പെടെ മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വീടും അടിച്ചു തകർത്തു.

YOUTH ATTACK IN ADOOR  മദ്യലഹരിയില്‍ യുവാവിൻ്റെ പരാക്രമം  LATEST MALAYALAM NEWS  ATTACK AFTER CONSUMING ALCOHOL
YOUTH ATTACKED HOUSE AFTER CONSUMING ALCOHOL. (ETV Bharat)

By ETV Bharat Kerala Team

Published : Jan 1, 2025, 4:28 PM IST

പത്തനംതിട്ട:അടൂരിൽ മദ്യലഹരിയിൽ യുവാവിൻ്റെ പരാക്രമം. പള്ളിക്കൽ ഇളംപള്ളിൽ പയ്യനല്ലൂർ ജോമിൻ (26) ആണ് ആക്രമണം നടത്തിയത്. മാതാപിതാക്കളെ ഉൾപ്പെടെ മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. വീടും അടിച്ചു തകർത്തു.

ഇന്നലെ (ഡിസംബർ 31) രാത്രിയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ് തന്‍റെ പിതാവ് വർഗീസ് ഡാനിയലിനെയും അദ്ദേഹത്തിൻ്റെ ഭാര്യയെയും സഹോദരിയെയുമാണ് വീടിനകത്ത് പൂട്ടിയിട്ടത്. വീടിൻ്റെ പുറത്തിറങ്ങിയതിന് ശേഷം ജനൽച്ചില്ല് അടിച്ചു തകർക്കുകയും ചെയ്‌തു. പീന്നീട് വീടിന് പുറത്തുണ്ടായിരുന്ന കാർ, സ്‌കൂട്ടർ, വീട്ടുപകരണങ്ങൾ എന്നിവ നശിപ്പിച്ചു.

അടൂരിൽ മദ്യലഹരിയിൽ യുവാവ് പരാക്രമം നടത്തിയപ്പോൾ. (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഔട്ട് ഹൗസിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ കൊണ്ടുവന്ന് ജനലിലൂടെ വീട്ടിനുള്ളിലേക്ക് തുറന്നുവിട്ട് കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്‌തു. വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അടൂരിൽ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി വീട്ടുകാരെ സുരക്ഷിതമായി പുറത്തെത്തിച്ചു.

ഓടിക്കൂടിയ നാട്ടുകാർ ഭയന്ന് ദൂരെ മാറി നിൽക്കുകയായിരുന്നു. സേന എത്തിയപ്പോൾ സേനയുടെ വാഹനത്തിന് നേരെ യുവാവ് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ജീവനക്കാരെ അസഭ്യം വിളിക്കുകയും ചെയ്‌തു. യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ഫയർ ഫോഴ്‌സ് പറഞ്ഞു.

Also Read:പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; ട്യൂഷൻ അധ്യാപകന് 111 വർഷം കഠിന തടവും പിഴയും

ABOUT THE AUTHOR

...view details