കോഴിക്കോട്: എടിഎം മെഷീന്‍ തകർത്ത് കവർച്ച നടത്താന്‍ ശ്രമം. പ്രതി പിടിയിൽ. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണനാണ് പിടിയിലായത്.
ചേവായൂർ പറമ്പിൽകടവിലെ എടിഎം കൗണ്ടറിന്‍റെ ഷട്ടർ താഴ്ത്തിയിട്ട് മെഷീന്‍ തകർക്കാനായിരുന്നു ശ്രമം. അതുവഴി കടന്നു പോയ കൺട്രോൾ റൂം പൊലീസിന് സംശയം തോന്നി എടിഎം കൗണ്ടറിലേക്ക് എത്തിയത്. ഷട്ടർ താഴ്ത്തിയിട്ടും അകത്ത് വെളിച്ചം കണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്.