കേരളം

kerala

ETV Bharat / state

ട്രെയിനില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് അറസ്‌റ്റ് ചെയ്‌തു - YOUTH ARRESTED FOR SEXUAL ABUSE

ട്രെയിനില്‍ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം. ഉറങ്ങി കിടന്ന പെൺകുട്ടിയെ കടന്നു പിടിച്ച യുവാവ് അറസ്‌റ്റിലായി.

SEXUAL ABUSE AGAINST STUDENT  SEXUAL ABUSE IN TRAIN  പെൺകുട്ടിക്ക് നേരെ ലൈഗികാതിക്രമം  ട്രെയിനില്‍ ലൈഗികാതിക്രമം
Ibrahim Badusha (ETV Bharat)

By ETV Bharat Kerala Team

Published : Oct 15, 2024, 5:40 PM IST

കാസർകോട്:ട്രെയിനില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ. ബള്ളൂർ സ്വദേശി ഇബ്രാഹിം ബാദുഷയാണ് (28) അറസ്‌റ്റിലായത്. ട്രെയിനില്‍ ഉറങ്ങി കിടക്കുകയായിരുന്ന പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കു നേരെയാണ് അതിക്രമം ഉണ്ടായത്.

ഇന്ന് (ഒക്‌ടോബർ 15) പുലർച്ചെ ആയിരുന്നു സംഭവം. മംഗളൂരുവിലേക്കുള്ള വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് എസ് - 6 കോച്ചിൽ മംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്നു വിദ്യാര്‍ഥിനി. കടന്നുപിടിച്ച യുവാവിൻ്റെ കൈ തട്ടിമാറ്റിയ പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് യുവാവ് മറ്റൊരു കമ്പാർട്ട്മെൻ്റിലേക്ക് ഓടിക്കയറി. ഉടൻ തന്നെ ട്രെയിനിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ഉദ്യോഗസ്ഥൻ കാസർകോട് എസ്ഐ എം വി പ്രകാശനെ പരാതി അറിയിച്ചു.

ചുവന്ന ടീ ഷർട്ട് ധരിച്ചയാളാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. തുടർന്ന് യുവാവ് കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങുന്നതിനിടെ പൊലീസ്‌ പിടികൂടുകയായിരുന്നു. ഇയാൾ തന്നെയാണ് ഉപദ്രവിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതോടെ റെയിൽവേ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ പൊലീസിനെ തള്ളി മാറ്റി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Also Read:ലൈംഗികാതിക്രമ കേസ്; നടന്‍ ജയസൂര്യ ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ