കോട്ടയം:പാലായിൽ യുവാവ് കുത്തേറ്റ് മരിച്ചു. ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്ക് തർക്കത്തിനെ തുടർന്നാണ് യുവാവ് കൊല്ലപ്പെട്ടത്. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസ് (28)ആണ് കുത്തേറ്റ് മരിച്ചത്.
പ്രവിത്താനം മങ്കര ഭാഗത്ത് ബന്ധുവിന്‍റെ കുട്ടിയുടെ ആദ്യ കുർബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി ചീട്ട് കളിച്ചതിന് പിന്നാലെ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും തുടർന്ന് കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു ലിബിന് കുത്തേറ്റത്.