ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡനം; തിരുർ സ്വദേശിയായ യുവാവ് അറസ്‌റ്റിൽ - പീഡന കേസ്
പെൺകുട്ടികളെയും ഭർതൃമതിയായ സ്ത്രീകളെയും പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ

Published : Feb 14, 2024, 10:45 PM IST
മലപ്പുറം: പെൺകുട്ടികളെയും ഭർതൃമതിയായ സ്ത്രീകളെയും ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പീഡിപ്പിച്ച യുവാവ് അറസ്‌റ്റിൽ. തിരുർ സ്വദേശിയായ കറുകപ്പ പറമ്പിൽ മുഹമ്മദ് നിഷാലാണ് പിടിയിലായത്. നിലമ്പൂർ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ട് പെൺകുട്ടികളെ വശീകരിച്ച് പാട്ടിലാക്കി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നതാണ് പ്രതിയുടെ ഹോബി.
നിലമ്പൂർ സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമായ സ്ത്രീയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് തിരൂർ മഞ്ചേരി എന്നീ സ്ഥലങ്ങളിൽ വച്ച് പ്രതി പീഡനത്തിന് ഇരയാക്കിയിരുന്നു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്ന് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. മുഹമ്മദ് നിഷാൽ ഇതിനുമുമ്പും സമാന സംഭവത്തിൽ പ്രതിയായിരുന്നു. ഇയാളെ നേരത്തെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്‌തിരുന്നതായും പൊലീസ് പറഞ്ഞു.