കേരളം

kerala

ETV Bharat / state

ശ്രീരാമന്‍ രാജ്യത്തെ ഏറ്റവും വലിയ വില്‍പ്പനച്ചരക്ക്; ടി പത്‌മനാഭന്‍ - ടി പത്മനാഭന്‍

T Padmanabhan Response On Ayodhya Ram Temple: ശ്രീരാമനെ കച്ചവടച്ചരക്ക് ആക്കിയ രാഷ്ട്രീയ നയത്തിനെതിരെ ആഞ്ഞടിച്ച് മലയാളത്തിന്‍റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്‍.

T Padmanabhan  ശ്രീരാമന്‍ വില്‍പ്പനച്ചരക്ക്  ടി പത്മനാഭന്‍  ശ്രീരാമന്‍ വലിയ വില്‍പ്പനച്ചരക്ക്
Writer T Padmanabhan Response On Ayodhya Ram Temple

By ETV Bharat Kerala Team

Published : Jan 21, 2024, 8:54 PM IST

കണ്ണൂര്‍: ഇന്ന് ഇന്ത്യയിൽ വച്ചാലുടൻ വിറ്റുപോകുന്ന, ഏറ്റവും വലിയ വിൽപനച്ചരക്ക് ശ്രീരാമന്‍റെ പേരാണെന്നു കഥാകൃത്ത് ടി.പത്മനാഭൻ. ‘പാർലമെന്കറ് തിരഞ്ഞെടുപ്പിൽ അവരുടെ ഏറ്റവും വലിയ തുറുപ്പു ചീട്ട് ശ്രീരാമന്‍റെ പേരും അയോധ്യയിലെ ക്ഷേത്രവുമായിരിക്കുമെന്നും ടി പത്മനാഭന്‍ കണ്ണൂരില്‍ പറഞ്ഞു.

ശ്രീരാമന്കറെ പേര് ഉച്ചരിച്ചില്ലെങ്കിൽ, പരസ്‌പരം കാണുമ്പോൾ ‘ജയ് ശ്രീറാം’ എന്നു പറഞ്ഞ് അഭിവാദ്യം ചെയ്‌തില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടാണിത്. അതു സംഭവിച്ചിട്ടുണ്ട്. വർധിക്കാനാണ് എല്ലാ സാധ്യതയും. എം.എ.ബേബിയൊക്കെ വളരെ വളരെ സൂക്ഷിച്ചു കൊള്ളുക. ഈ തുറുപ്പു ചീട്ട് വച്ചായിരിക്കും അവരുടെ കളിയെന്നും ടി പത്മനാഭന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details