ഇടുക്കി :അടിമാലി പീച്ചാട് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. മാമലക്കണ്ടം എളംബ്ലാശേരി സ്വദേശി ശാന്തയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ ജോലിക്കിടെ ശാന്തയുടെ ദേഹത്തേക്ക് മരം വീഴുകയായിരുന്നു.
ഇന്നലെ (ജൂലൈ 13) ഉച്ചയ്‌ക്ക് ശേഷമായിരുന്നു അപകടം നടന്നത്. തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി മരം ഒടിഞ്ഞ് വീഴുകയായിരുന്നു. ഓടി മാറാൻ കഴിയാതെ വന്ന ശാന്ത മരത്തിനടിയിൽപ്പെട്ടു.