കേരളം

kerala

ETV Bharat / state

"കൊടുക്കേണ്ടത് കൊടുത്തു, പരാതിയില്ല": കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ മർദിച്ച് യുവതി - WOMAN SEXUALLY ASSAULTED IN KSRTC - WOMAN SEXUALLY ASSAULTED IN KSRTC

മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക്  പോകുന്ന ബസിലാണ് സംഭവം. യുവാവിന് തക്കതായ ശിക്ഷ നൽകിയതിനാലാണ് പരാതിയില്ലാത്തതെന്ന് യുവതി.

SEXUAL ASSAULT IN KSRTC  കെഎസ്ആർടിസി  കെഎസ്ആർടിസിയിൽ ലൈംഗികാതിക്രമം  കെഎസ്ആർടിസിയുവതിക്ക് നേരെ അതിക്രമം
KSRTC bus in which incident happened (ETV Bharat)

By ETV Bharat Kerala Team

Published : Jun 16, 2024, 12:53 PM IST

കോഴിക്കോട്:കെഎസ്ആർടിസി ബസിൽ 23കാരിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം. തിരക്കേറിയ ബസിൽ നിൽക്കുന്നതിനിടെയാണ് യുവതിക്കു നേരെ അതിക്രമം.

സംഭവത്തെ തുടർന്ന് യുവതി ബസിൽ വച്ച് തന്നെ കോഴിക്കോട് സ്വദേശിയായ യുവാവിനെ മർദിച്ചു. തുടർന്ന് ബസ് താമരശേരിയിൽ എത്തിയ ശേഷം ഡ്രൈവർ വിവരം പൊലീസിൽ അറിയിച്ചു. യുവതിക്ക് പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

യുവാവിന് കിട്ടേണ്ടത് കിട്ടുകയും, താൻ കൊടുക്കേണ്ടത് കൊടുക്കുകയും ചെയ്‌തതിനാലാണ് പരാതി ഇല്ലാത്തതെന്ന് യുവതി പറഞ്ഞു. തുടർന്ന് പൊലീസ് യുവാവിനെ താക്കീത് ചെയ്‌ത് വിട്ടയച്ചു.

Also Read: 10 വയസുകാരികള്‍ക്ക് നേരെ ലൈംഗികാതിക്രമം; 51-കാരൻ പിടിയിൽ

ABOUT THE AUTHOR

...view details