ഇടുക്കി:പന്നിയാർ എസ്‌റ്റേറ്റിലെ അതിഥിത്തൊഴിലാളിക്ക് 108 ആംബുലൻസിൽ സുഖപ്രസവം. ജാർഖണ്ഡ് സ്വദേശിയാണ് ആംബുലൻസിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയേയും കുഞ്ഞിനേയും നെടുംകണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് യുവതിയെ പ്രസവ വേദനയെത്തുടർന്ന് പന്നിയാർ എസ്‌റ്റേറ്റിലെ ആംബുലൻസിൽ ശാന്തൻപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.
എത്രയും പെട്ടെന്ന് പ്രസവ ചികിത്സ നൽകേണ്ട സാഹചര്യമായതിനാൽ ശാന്തൻപാറ മെഡിക്കൽ ഓഫിസർ ഡോ അതുല്യയുടെ നേതൃത്വത്തിൽ 108 ആംബുലൻസിൽ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിൽ കളിപ്പാറ പിന്നിട്ടതോടെ യുവതി ആംബുലൻസിൽ പ്രസവിക്കുകയായിരുന്നു.