കോട്ടയം:ബസുകൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ മറികടക്കാൻ കെഎസ്ആർടിസി ബസ് ഇടതുവശത്ത് കൂടി ഓവർടേക്ക് ചെയ്യുകയായിരുന്നു. സ്വകാര്യ ബസില്‍ നിന്നും ഇറങ്ങിയ യാത്രക്കാരിയാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.
അപകടത്തില്‍ നിന്നും യുവതി തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങള്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്‌ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്വകാര്യ ബസിൽ നിന്നും സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ സമീപത്ത് കൂടിയാണ് ഇടതുവശത്തിലൂടെ ഓവർ ടേക്ക് ചെയ്യുകയായിരുന്ന കെഎസ്ആർടിസി ബസ് കടന്നുപോയത്. ഈ സമയത്ത് യുവതി ഇരു ബസുകളുടെയും ഇടയിൽപ്പെടുകയായിരുന്നു.
കോട്ടയത്ത് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. കെകെ റോഡ്, കോട്ടയം - പാലാ - കിടങ്ങൂർ തുടങ്ങിയ റൂട്ടുകളിൽ ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ചുള്ള പരാതികളും വ്യാപകമാണ്.
Also Read:തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്