കേരളം

kerala

ETV Bharat / state

നിരന്തരമായ മാനസിക ശാരീരിക പീഡനം: വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ - Husband arrested in housewife death - HUSBAND ARRESTED IN HOUSEWIFE DEATH

ഭർത്താവിന്‍റെ നിരന്തരമായ മാനസിക ശാരീരിക പീഡനം മൂലമാണ് വീട്ടമ്മ ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഭര്‍ത്താവിനെ അറസ്‌റ്റ് ചെയ്‌തത്.

THIRUVANANTHAPURAM SUICIDE DEATH  വീട്ടമ്മ തീകൊളുത്തി മരിച്ചു  ആത്മഹത്യ  MALAYINKEEZHU HOUSEWIFE SUICIDE
Woman Dies By Suicide In Thiruvananthapuram: Husband Arrested

By ETV Bharat Kerala Team

Published : Apr 7, 2024, 10:48 PM IST

തിരുവനന്തപുരം: വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിലായി. തിരുവനന്തപുരം മലയിൻകീഴിലാണ് സംഭവം. പ്രതിയായ ജയശങ്കർ ആണ് മലയിൻകീഴ് പൊലീസിൻ്റെ പിടിയിലായത്. ജയശങ്കറിന്‍റെ ഭാര്യ ഷീജ (41) ആണ് തീകൊളുത്തി മരിച്ചത്.

ഏപ്രിൽ മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. വീടിൻ്റെ പിറകുവശത്ത് വച്ച് ഷീജ സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വിട്ടമ്മ മരിച്ചത്.

തുടർന്ന് മലയിൽകീഴ് പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് ജയശങ്കറിൻ്റെ നിരന്തരമായ മാനസിക, ശാരീരിക പീഡനം മൂലമാണ് വീട്ടമ്മ ആത്മഹത്യ ചെയ്‌തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. തുടർന്ന് അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also read: അമ്മയും 4 മാസം പ്രായമുള്ള കുഞ്ഞും മരിച്ച നിലയിൽ; സംഭവം കാസര്‍കോട്

ABOUT THE AUTHOR

...view details