കോഴിക്കോട്: ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യുവതിക്ക് ദാരുണാന്ത്യം. തലശ്ശേരി പുല്ലൂക്കര ജാസ്‌മിൻ വില്ലയിൽ ഹാഷിമിന്‍റെ ഭാര്യ വാഹിദ (44) ആണ് മരിച്ചത്. സിഎംഎ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം രാമനാട്ടുകരയിലെ പരീക്ഷ സെന്‍ററിൽ എത്തിയതായിരുന്നു. മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഫറോക്കിൽ ട്രെയിനിൽ കയറുന്നതിനിടെ പിടിവിട്ട് വീണു ; യുവതിക്ക് ദാരുണാന്ത്യം - FEROK RAILWAY STATION ACCIDENT - FEROK RAILWAY STATION ACCIDENT
കോഴിക്കോട് രാമനാട്ടുകരയിൽ സിഎംഎ പരീക്ഷ എഴുതുന്ന മകൾക്കൊപ്പം എത്തിയതായിരുന്നു തലശ്ശേരി സ്വദേശിയായ വാഹിദ. വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
Representative image (ETV Bharat)
Published : Jun 6, 2024, 9:37 AM IST
എറണാകുളം - നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിൽ കയറുന്നതിനിടെ ഇവർ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.
ട്രെയിനിനടിയിലേക്ക് വീണ ഇവർ തൽക്ഷണം മരിച്ചു. മൃതദേഹം കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.