കേരളം

kerala

ETV Bharat / state

വീഡിയോ: കരകവിഞ്ഞൊഴുകുന്ന പുഴയ്‌ക്ക് നടുവില്‍ കാട്ടാന, പുഴ കടക്കാന്‍ ഒരുമണിക്കൂര്‍ നീണ്ട ശ്രമം - Wild Elephant stuck in River - WILD ELEPHANT STUCK IN RIVER

സംഭവം കരുളായി പലങ്കര പാലത്തിന് താഴെ. ആനയെത്തുമ്പോള്‍ കരിമ്പുഴയില്‍ വെള്ളം കുറവായിരുന്നു. മടങ്ങാന്‍ നേരം വന്‍തോതില്‍ വെള്ളം എത്തിയത് ആനയ്‌ക്ക് തിരിച്ചടിയായി

ELEPHANT STUCK IN KARIMPUZHA  WILD ELEPHANT IN RIVER AT KARULAI  ആന പുഴയില്‍ അകപ്പെട്ടു  LATEST NEWS MALAYALAM
wild elephant (ETV Bharat)

By ETV Bharat Kerala Team

Published : Jul 29, 2024, 12:03 PM IST

പുഴയില്‍ കുടുങ്ങിയ കാട്ടാന രക്ഷപെടാന്‍ ശ്രമിക്കുന്നു (ETV Bharat)

മലപ്പുറം :തീറ്റത്തേടി ജനവാസ മേഖലയിലെത്തിയ കാട്ടാന, പുഴയില്‍ വെള്ളം ഉയർന്നത്തോടെ കാട്ടിലേക്ക് മടങ്ങനാകാതെ കുടുങ്ങി. കരുളായി പലങ്കര പാലത്തിനു താഴെ കരിമ്പുഴയിലാണ് സംഭവം.

കരുളായി വനത്തിൽ നിന്നും രാത്രിയിൽ കല്ലാംതോട് വഴി തീറ്റ തേടിയാണ് പിടിയാന താഴെ പാലങ്കര, ഓഴലകൽ ഭാഗത്തു എത്തിയത്. കരിമ്പുഴയിൽ രാത്രിയിൽ വെള്ളം നന്നേ കുറവായിരുന്നു. ഈ സമയത്താണ് ആനയെത്തിയത്.

പുലർച്ചെയോടെ പുഴയിൽ വെള്ളം ഉയർന്നു. ആന മടങ്ങാൻ തുടങ്ങുമ്പേക്കും പുഴയിൽ വലിയ തോതില്‍ വെള്ളമെത്തി. ഇതോടെ ആന നാട്ടിൽ കുടുങ്ങുകയായിരുന്നു.

പല തവണ പുഴ നീന്താൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപെടുകയായിരുന്നു. ഏകദേശം ഒരുമണിക്കൂറോളം പുഴയിൽ തമ്പടിച്ച ആന വന്ന വഴിയേ തിരിച്ചു മടങ്ങി.

Also Read: ഗവി റൂട്ടില്‍ കെഎസ്‌ആർടിസി ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; ഭയന്ന് വിറച്ച് യാത്രക്കാർ - ELEPHANT ATATCK ON KSRTC BUS

ABOUT THE AUTHOR

...view details