കേരളം

kerala

ETV Bharat / state

കാട്ടാനകളുടെ സെന്‍സസ് എടുക്കുന്നത് എങ്ങനെയെന്ന് അറിയാമോ? 'ആനയെണ്ണൽ' വീഡിയോ കാണാം - wild elephant census

കേരളത്തില്‍ കാട്ടാന സെന്‍സസ് തുടങ്ങി വനം വകുപ്പ്. കണക്കെടുപ്പിൽ പങ്കെടുക്കുന്നത് 1300 ഓളം ഉദ്യോഗസ്ഥർ.

കാട്ടാനകളുടെ സെന്‍സസ്  WILD ELEPHANT IN KERALA  WILD ELEPHANT ATTACK IN KERALA  കേരളത്തിലെ കാട്ടാനകളുടെ എണ്ണം
കാട്ടാന സെന്‍സസ് (Source: ETV Bharat)

By ETV Bharat Kerala Team

Published : May 23, 2024, 8:25 PM IST

കേരളത്തില്‍ കാട്ടാന സെന്‍സസിന് തുടക്കം (Source: ETV Bharat)

തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാന ആക്രമണ സംഭവങ്ങള്‍ വര്‍ധിക്കുന്നതിനിടെ കാട്ടാനകളുടെ സെന്‍സസ് വനം വകുപ്പ് ഇന്നാരംഭിച്ചു. മെയ് 25 വരെയാണ് കണക്കെടുപ്പ്. കേരളത്തിലെ നാല് ആന സങ്കേതങ്ങളില്‍ ഒരേ സമയമാണ് കണക്കെടുപ്പ് തുടങ്ങിയത്. രാവിലെ 6 മണിക്ക് ആരംഭിച്ച് വൈകിട്ട് 6 വരെ കണക്കെടുപ്പ് തുടരും.

ആനമുടി, നിലമ്പൂര്‍, പെരിയാര്‍, വയനാട്, ആന സങ്കേതങ്ങളിലായുള്ള 160 ബ്ലോക്കുകളിലാണ് കണക്കെടുപ്പ്. വയനാട്ടില്‍ ആനകളുടെ കണക്കെടുപ്പിന്‍റെ വീഡിയോ ദൃശ്യം വനം വകുപ്പ് പുറത്തുവിട്ടു. ആന സങ്കേതങ്ങളെ 10 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തീര്‍ണമുള്ള ഓരോ ബ്ലോക്കുകളായി തിരിച്ചാണ് കണക്കെടുപ്പ്.

നേരിട്ടു കാണുന്ന ആനകളുടെ കൃത്യമായ ജിപിഎസ് വിവരങ്ങളാണ് ഇന്നലെ ശേഖരിച്ചത്. ഈ രീതിക്ക് ബ്ലോക്ക് കൗണ്ട് എന്നാണ് പറയുക. 24ന് പരോക്ഷ കണക്കെടുപ്പ് രീതിയായ ഡങ് കൗണ്ട് രീതിയാണ് അവലംബിക്കുക. 25ന് ഓപ്പണ്‍ ഏരിയ കൗണ്ട് രീതിയില്‍ ആനകളുടെ പ്രായം, ലിംഗ വ്യത്യാസം എന്നിവയുടെ കണക്കെടുപ്പ് നടക്കും.

1300 ഓളം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കണക്കെടുപ്പിന്‍റെ ഭാഗമായി പങ്കെടുക്കുന്നതെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ് അറിയിച്ചു. സംസ്ഥാനാന്തര കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലും ഒരേ സമയം നടക്കുന്നുണ്ട്.

നേരിട്ടുള്ള കണക്കെടുപ്പായ ബ്ലോക്ക് കൗണ്ട്, പരോക്ഷ കണക്കെടുപ്പ് രീതിയായ ഡങ് കൗണ്ട്, വാട്ടര്‍ഹോള്‍ അല്ലെങ്കില്‍ ഓപ്പണ്‍ ഏരിയ കൗണ്ട് എന്നീ മൂന്നു രീതികളിലാണ് ആനകളുടെ സെന്‍സസ് എടുക്കുന്നത്. ജൂണ്‍ 23ന് ആനകളുടെ കരട് കണക്കും ജൂലൈ 9ന് അന്തിമ കണക്കും സമര്‍പ്പിക്കും. ആനമുടി ആന സങ്കേതത്തില്‍ 197 ബ്ലോക്കുകളും നിലമ്പൂര്‍ സങ്കേതത്തില്‍ 118 ബ്ലോക്കുകള്‍, പെരിയാര്‍ 206 ബ്ലോക്ക്, വയനാട് 89 ബ്ലോക്കുമാണുള്ളത്. ഒരു ബ്ലോക്കില്‍ പരിശീലനം നേടിയ മൂന്ന് വനം ഉദ്യോഗസ്ഥരുടെ സേവനം കണക്കെടുപ്പിന് ഉറപ്പു വരുത്തിയിട്ടുണ്ട്.

ALSO READ:ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ

ABOUT THE AUTHOR

...view details