കേരളം

kerala

ETV Bharat / state

കല്യാണി പ്രിയദർശൻ ചിത്രത്തിൻ്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം- വീഡിയോ - WILD ELEPHANT ATTACKS FILM CREW

അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്.

ATHIRAPPILLY WILD ELEPHANT ATTACK  PRIYADARSHAN NASLAN NEW FILM  അതിരപ്പിള്ളി കാട്ടാന ആക്രമണം  കല്യാണി പ്രിയദർശൻ നസ്ലൻ ചിത്രം
Wild elephant attacked car at Athirappilly (ETV Bharat)

By ETV Bharat Kerala Team

Published : Jan 14, 2025, 3:05 PM IST

തൃശൂര്‍: സിനിമാ ചിത്രീകരണത്തിന് ലൊക്കേഷനിലേക്ക് പോയ സംഘത്തിന് നേരെ കാട്ടാന ആക്രമണം. കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയിൽ വെച്ചാണ് ഒറ്റയാൻ കാർ അക്രമിച്ചത്. കാറിന്‍റെ ഡോറിൽ കൊമ്പുകൊണ്ട് കുത്തുകയായിരുന്നു.

കണ്ണംകുഴി സ്വദേശിയായ അനിലിൻ്റെ കാർ ആണ് ഒറ്റയാൻ തകർത്തത്. ഒറ്റയാൻ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.

ഷൂട്ടിങ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ ആറര മണിയോടെയാണ് സംഭവം നടന്നത്. ഷൂട്ടിങ്ങിന് വേണ്ടി ആളുകളുമായി അനിൽ ലൊക്കേഷനിലേക്ക് വരുന്ന വഴിക്കാണ് കണ്ണംകുഴി ഭാഗത്ത് വെച്ച് റോഡിന് നടുവിൽ നിലയുറപ്പിച്ച കാട്ടാന വാഹനത്തെ ആക്രമിച്ചത്.

സംഭവത്തിന്‍റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച് അരുൺ ഡൊമിനിക് ഒരുക്കുന്ന കല്യാണി - നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിങ് ഇപ്പോൾ അതിരപ്പിള്ളി ഭാഗത്ത് പുരോഗമിക്കുകയാണ്.

Also Read:'ഇത് കുട്ടിക്കളിയല്ല, കളി കാര്യമാകും!', ആനകളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്, ഈ വീഡിയോ കണ്ടുനോക്കൂ...

ABOUT THE AUTHOR

...view details