കേരളം

kerala

ETV Bharat / state

മാനന്തവാടിയില്‍ പ്രതിഷേധാഗ്നി, ഹർത്താല്‍: അജിയുടെ മൃതദേഹവുമായി ജനം തെരുവില്‍

മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.

elephant attack Wayanad  Wild elephant attack Mananthavady  Mananthavady Protest  മാനന്തവാടി പ്രതിഷേധം  കാട്ടാന ആക്രമണം വയനാട്
Protest against Wild elephant attack Wayanad Mananthavady

By ETV Bharat Kerala Team

Published : Feb 10, 2024, 12:09 PM IST

അജിയുടെ മൃതദേഹവുമായി ജനം തെരുവില്‍

വയനാട്:കാട്ടാനക്കലിയില്‍ ജീവൻ നഷ്‌ടമായ അജിയുടെ മൃതദേഹവുമായി മാനന്തവാടി നഗരത്തില്‍ വൻ പ്രതിഷേധം (Protest against Wild elephant attack). മതില്‍ പൊളിച്ച് വീട് കയറി എത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് മാനന്തവാടി ചാലിഗധയില്‍ പനച്ചിയില്‍ അജി (42) കൊല്ലപ്പെട്ടത്.

കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലേക്ക് എത്തിയത്. കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കാട്ടാന നാട്ടിലിറങ്ങിയത് സംബന്ധിച്ച് വനംവകുപ്പ് വിവരം തന്നില്ലെന്നും അജിയുടെ കുടുംബത്തിന് നഷ്‌ടപരിഹാരം പ്രഖ്യാപിക്കണമെന്നും കാട്ടാനയെ വെടിവെച്ചുകൊല്ലണമെന്നും പറഞ്ഞാണ് നാട്ടുകാർ രാവിലെ പ്രതിഷേധം ആരംഭിച്ചത്.

മാനന്തവാടി നഗരത്തിലെ എല്ലാ റോഡുകളും നാട്ടുകാർ ഉപരോധിച്ചിരുന്നു. വനംവകുപ്പ് അധികൃതർ സംഭവ സ്ഥലത്ത് എത്താത്തതില്‍ വലിയ പ്രതിഷേധമാണ് മാനന്തവാടിയിലുണ്ടായത്. ശേഷം സംഭവ സ്ഥലത്ത് എത്തിയ ഒ ആർ കേളു നടത്തിയ ചർച്ചയിലും നാട്ടുകാർ ശാന്തരായില്ല.

പിന്നീട് എത്തിയ വയനാട് ജില്ല പൊലീസ് മേധാവിയെ വഴിയില്‍ തടഞ്ഞും ഗോ ബാക്ക് വിളിച്ചും നാട്ടുകാർ പ്രതിഷേധിച്ചു. 11 മണിയോടെ കടകളടച്ചും പ്രതിഷേധം തുടർന്ന നാട്ടുകാർ അജിയുടെ മൃതദേഹവുമായി മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധിച്ചു. മാനന്തവാടിയിലെത്തിയ കലക്‌ടർ രേണുരാജിന് നേരെയും പ്രതിഷേധമുണ്ടായി.

ABOUT THE AUTHOR

...view details