കേരളം

kerala

ETV Bharat / state

കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ - Wild Elephant Attack Thrissur - WILD ELEPHANT ATTACK THRISSUR

മലക്കാപ്പാറയില്‍ കാര്‍ ആക്രമിച്ച് കാട്ടാന. തമിഴ്‌നാട്ടില്‍ നിന്നുള്ള കാറാണ് ആക്രമിച്ചത്. കാറിന്‍റെ ചില്ലും മുന്‍വശവും തകര്‍ന്നു.

WILD ELEPHANT ATTACK THRISSUR  WILD ELEPHANT ATTACK  ELEPHANT ATTACKED CAR  MALAKKAPPARA ELEPHANT ATTACK
Wild Elephant Attacked Car In Malakkappara Thrissur

By ETV Bharat Kerala Team

Published : Mar 30, 2024, 9:53 AM IST

കാട്ടാന കാര്‍ ആക്രമിക്കുന്നു

തൃശൂര്‍ : മലക്കാപ്പാറയില്‍ കാര്‍ ആക്രമിച്ച് കാട്ടാനയും കുട്ടിയാനയും. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്.

കാറിന്‍റെ ചില്ല് തകരുകയും മുന്‍ വശത്ത് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു. ഇന്നലെ (മാര്‍ച്ച് 29) വൈകിട്ട് ആനക്കയം സ്വാമി റോഡിലാണ് സംഭവം. തൃശൂരില്‍ നിന്നും മലക്കപ്പാറ റൂട്ടിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയും കുട്ടിയാനയും കാറിന് നേരെ പാഞ്ഞടുത്തത്.

ആന വരുന്നത് കണ്ട ഡ്രൈവര്‍ കാര്‍ പിന്നിലേക്ക് എടുത്തെങ്കിലും അപ്പോഴേക്കും ആന അടുത്തെത്തിയിരുന്നു. കാറിനെ ആക്രമിച്ചതിന് ശേഷം ഏതാനും മിനിറ്റുകള്‍ ആന കാറിന് മുന്നില്‍ നിലയുറപ്പിച്ചു. തുടര്‍ന്നാണ് വനത്തിലേക്ക് നീങ്ങിയത്.

Also Read: 'കാട്ടാനയ്‌ക്ക് നോ എന്‍ട്രി'; കൃഷിയിടത്തില്‍ സ്വന്തമായി ട്രഞ്ച് നിര്‍മിച്ച് കര്‍ഷകന്‍ - Farmer Dug Trench To Block Elephant

ഇതിന് സമീപത്ത് തന്നെ കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. അവ റോഡിലേക്കിറങ്ങാത്തതിനാല്‍ വലിയ അപകടം ഒഴിവാക്കാനായി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എതിര്‍ ദിശയില്‍ വന്ന വാഹനത്തിലെ യാത്രക്കാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Also Red: ഇടുക്കി കോവിൽമല നിവാസികളുടെ ഉറക്കം കെടുത്തി കാട്ടാന ശല്യം - Wild Elephant Attack In Idukki

ABOUT THE AUTHOR

...view details