കേരളം

kerala

ETV Bharat / state

ആറളത്ത് പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും ; ജീപ്പ് റിവേഴ്‌സെടുത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, നടുക്കുന്ന ദൃശ്യം - Elephant Attack Kannur - ELEPHANT ATTACK KANNUR

വനം വകുപ്പിന്‍റെ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കണ്ണൂരിലെ ആറളം ഫാമില്‍ നിന്നുള്ള ദൃശ്യം പുറത്ത്.

ELEPHANT ATTACK KANNUR  കാട്ടാന ആക്രമണം  കണ്ണൂരില്‍ കാട്ടാന ആക്രമണം  FOREST DEPARTMENTS VEHICLE ATTACKED
ELEPHANT ATTACK (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 11, 2024, 12:39 PM IST

പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും (Source: ETV Bharat Reporter)

കണ്ണൂര്‍ :ആറളത്ത് വനം വകുപ്പിന്‍റെ ജീപ്പിന് നേരെ പാഞ്ഞടുത്ത് കാട്ടാനയും കുട്ടിയാനയും. ഇരിട്ടി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസറും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. കഴിഞ്ഞ ദിവസം ആറളം ഫാമിലുണ്ടായ സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്.

ഫാമിലെ റോഡരികിലെത്തിയ കാട്ടാനയെയും കുട്ടിയാനയെയും തുരത്താനായി ജീവനക്കാര്‍ ജീപ്പിലെത്തി. വാഹനം ശ്രദ്ധയില്‍പ്പെട്ട കാട്ടാന ജീപ്പിന് നേരെ പാഞ്ഞടുത്തു. ഇതോടെ അമ്മയെ പിന്തുടര്‍ന്ന് കുട്ടിയാനയും. സംഭവം ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ജീപ്പ് റിവേഴ്‌സെടുത്തു.

ഏതാനും ദൂരം കാട്ടാന ജീപ്പിന് നേരെ ഓടിയെത്തി. ആന പിന്‍തിരിഞ്ഞ് പോകും വരെ ജീവനക്കാര്‍ ജീപ്പില്‍ റിവേഴ്‌സ് പോയി. എന്നാല്‍ ആന അടുത്തെത്തിയതോടെ ജീപ്പിന്‍റെ ബോണറ്റില്‍ കയ്യടിച്ച് ശബ്‌ദമുണ്ടാക്കി. ഇതോടെ ആന പിന്തിരിഞ്ഞ് പോവുകയായിരുന്നു.

ഇരിട്ടി ഡെപ്യൂട്ടി റേഞ്ചര്‍ കെ ജിജില്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, ഡ്രൈവർ അഭിജിത്ത് എന്നിവരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണിപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ABOUT THE AUTHOR

...view details