തൃശൂർ: തൃശൂരിൽ ബൈക്ക് യാത്രികർക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാരിക്കടവ് സ്വദേശിനിയും ആശാവർക്കറുമായ ബീനയ്ക്കാണ് പരിക്കേറ്റത്. പരിയാരം ഫോറസ്റ്റ് റേഞ്ചിൽ ഉൾപ്പെട്ട പ്രദേശമായ ചൊക്കന കാരിക്കടവ് കോളനിക്ക് സമീപത്ത് വച്ചാണ് സംഭവം.
തൃശൂരിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക് - WILD ELEPHANT ATTACK IN THRISSUR - WILD ELEPHANT ATTACK IN THRISSUR
ബൈക്ക് യാത്രികർക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തിൽ ആശാവർക്കർക്ക് പരിക്ക്.

wild elephant attacked in Thrissur; one injured
Published : Apr 22, 2024, 7:50 PM IST
തൃശ്ശൂരിൽ ബൈക്ക് യാത്രികർക്ക് നേരെ കാട്ടാന ആക്രമണം; ഒരാൾക്ക് പരിക്ക്
ഭർത്താവുമൊത്ത് രാവിലെ ബൈക്കിൽ ജോലിക്ക് വരുമ്പോൾ ബീനയെ ആന അടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടാലി ആശുപത്രിയിലെ ആശ വർക്കറാണ് ബീന.
Also Read: പീരുമേടിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം; വ്യാപക കൃഷി നാശം