കേരളം

kerala

പേരാമ്പ്രയിൽ ഇറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്തി വനംവകുപ്പ് - WILD ELEPHANT AT PERAMBRA

By ETV Bharat Kerala Team

Published : Sep 15, 2024, 10:38 PM IST

പേരാമ്പ്രയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവിൽ കാട്ടിലേക്ക് തുരത്തി. മോഴയാനയെയാണ് കാട്ടിലേക്ക് തുരത്തിയത്.

THE ELEPHANT WAS TAKEN INTO THE FOREST  കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന  കാട്ടാന ആക്രമണം പേരാമ്പ്ര  WILD ELEPHANT ATTACK
Wild elephant At perambra Kozhikode (ETV Bharat)

പേരാമ്പ്രയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ കാട്ടിലേക്ക് തുരത്തിയപ്പോൾ (ETV Bharat)

കോഴിക്കോട് : പേരാമ്പ്രയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മണിക്കൂറുകള്‍ക്കൊടുവിൽ കാട്ടിലേക്ക് തുരത്തി വനംവകുപ്പ്. പെരുവണ്ണാമൂഴി വനത്തിൽ നിന്ന് ഇറങ്ങിയ മോഴയാന പേരാമ്പ്ര ബൈപ്പാസിനോട്‌ ചേർന്ന കുന്നിൽ മുകളിൽ ഏറെ നേരം നിലയുറപ്പിച്ചിരുന്നു. ഉച്ചയോടെ കുന്നിറങ്ങിയ ആന കാട്ടിലേക്ക് തിരിച്ചെങ്കിലും ജനവാസ മേഖലയില്‍ ഭീതിപടർത്തുകയായിരുന്നു. വൈകിട്ടോടെ ആണ് ആനയെ കാട്ടിലേക്ക് തുരത്താനായത്.

ഉച്ചയ്ക്കുശേഷം പള്ളിത്താഴെ, കിഴക്കേ പേരാമ്പ്ര എന്നിവിടങ്ങളിലൂടെ ഓടിയ കാട്ടാനയെ വനമേഖലയുടെ നാല് കിലോമീറ്റര്‍ അകലെ വരെ എത്തിച്ചെങ്കിലും ആശങ്ക ഒഴിഞ്ഞിരുന്നില്ല. പിന്നാലെ തടസങ്ങൾ ഇല്ലാതെ മടങ്ങാൻ വനംവകുപ്പ് വഴിയൊരുക്കി. കോഴിക്കോട് ഡിഎഫ്ഒ ആഷിക്കിന്‍റെ നേതൃത്വത്തിൽ ആണ് ആനയെ തുരത്തിയത്. പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പിണ്ഡപ്പാറപ്പുഴ കടന്നാണ് കാട്ടിലേക്ക് പോയത്. കാട്ടാന ഇനിയും തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

പൈതോത്ത് പള്ളിത്താഴെ ഭാഗത്ത് ഇന്ന് (സെപ്റ്റംബർ 15)പുലര്‍ച്ചെയോടെ നാട്ടുകാര്‍ ആണ് ആനയെ കണ്ടത്. പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. പ്രദേശത്തെ വാഴ കൃഷി കാട്ടാന നശിപ്പിച്ചു. പള്ളിത്താഴെ ഭാഗത്ത് നിന്ന് ആന പള്ളിയിറക്കണ്ടി ഭാഗത്തേക്കാണ് നീങ്ങിയത്. പെരുവണ്ണാമൂഴിയില്‍ നിന്നെത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രാവിലെ മുതല്‍ കാട്ടാനയെ തുരത്താനുള്ള ശ്രമം നടത്തിയത്.

കാട്ടാന ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലായിരുന്നു. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങളോട് വീടുവിട്ടറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു. ആനപ്പേടിയിൽ നിരവധി കുടുംബങ്ങളുടെ ഓണാഘോഷമാണ് മുടങ്ങിയത്.

Also Read:അതിജീവിക്കണം, ചിന്നക്കനാൽ നിവാസികള്‍ക്കും കാട്ടാനകള്‍ക്കും; 24 മാസത്തിനുള്ളിൽ ചരിഞ്ഞത് ഏഴ് ആനകൾ

ABOUT THE AUTHOR

...view details