തൃശൂർ:അതിരപ്പിള്ളിയിലെ പൊലീസ് സ്റ്റേഷനിലെത്തി ഒറ്റയാന്. ഏഴാറ്റുമുഖം ഗണപതിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. പൊലീസ് സ്റ്റേഷന് സമീപം നിലയുറപ്പിച്ച ആനയെ പൊലീസുകാർ തുരത്തി. ഇന്ന് (ഡിസംബർ 18) രാവിലെ 7.30നാണ് സംഭവം.
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം:കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ. മാനന്തവാടി പെരുവക കിഴക്കേൽ മണ്ണൂർ വീട്ടിൽ ഡെൽവിൻ (22) സഹോദരൻ ക്രിസ്റ്റോ (20) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
അതിരപ്പിള്ളിയിൽ പൊലീസ് സ്റ്റേഷനിൽ ഒറ്റയാൻ (ETV Bharat) ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഡിസംബർ 16ന് രാവിലെ 8.30 ഓടെയാണ് സംഭവം. മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ ബാവലി ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡെൽവിനെ ആന തുമ്പി കൈ ഉപയോഗിച്ച് തള്ളിയിട്ടിരുന്നു, വീഴ്ചയിൽ ഡെൽവിന്റെ കാൽ മുട്ടിന് പരിക്കേറ്റിരുന്നു.
രക്ഷപ്പെടാനായി സ്ഥലത്തുണ്ടായ ലോറിയിലേക്ക് അവർ ഓടിക്കയറി. ലോറി ഹോൺ മുഴക്കിയപ്പോഴാണ് ആന ആക്രമണത്തിൽ നിന്നും പിന്മാറിയത്. മൈസൂരിൽ വിദ്യാർഥികളാണ് ഇരുവരും.
Also Read:'ക്രിസ്മസിന് എത്താ'മെന്ന് മകൻ; എത്തിയത് ചേതനയറ്റ്; ഉരുളൻ തണ്ണിയുടെ തീരാനോവായ എല്‍ദോസിന് വിട