കേരളം

kerala

ETV Bharat / state

അതിരപ്പിള്ളിയിലെ ജനവാസമേഖലയില്‍ കാട്ടുപോത്ത്; വനം വകുപ്പ് ഇടപെടുന്നില്ലെന്ന് നാട്ടുകാര്‍ - Wild Buffalo Entered The Village - WILD BUFFALO ENTERED THE VILLAGE

അതിരപ്പിള്ളി കോടശേരിയിലെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിട്ട് നാല് ദിവസം. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്ന് നാട്ടുകാര്‍.

WILD BUFFALO IN THRISSUR  തൃശൂരിൽ കാട്ടുപോത്തിറങ്ങി  WILD BUFFALO ATTACKS  ജനവാസ മേഖലയിൽ കാട്ടുപോത്ത്
Wild Buffalo Has Entered The Residential Area In Thrissur (ETV Bharat)

By ETV Bharat Kerala Team

Published : May 29, 2024, 12:15 PM IST

ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി (Etv Bharat)

തൃശൂർ:ജനവാസമേഖലയിൽ കാട്ടുപോത്തിറങ്ങി. അതിരപ്പിള്ളി കോടശേരി രണ്ടുകൈയിലാണ് നാല് ദിവസമായി ജനവാസമേഖലയിൽ കാട്ടുപോത്ത് നിലകൊള്ളുന്നത്. പോത്ത് ഇറങ്ങിയിട്ടും അധികൃതരിൽ നിന്ന് യാതൊരുവിധ നടപടിയുമില്ലെന്നും ആക്ഷേപം ഉയരുന്നു.

കാട്ടുപോത്തിന് ശരീരത്തിൽ മുറിവുകളുണ്ട്, പുലിയുടെ ആക്രമണത്തിൽ സംഭവിച്ചതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പിനെ വിവരമറിയിച്ചിട്ടും കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഉദ്യോഗസ്ഥർ വന്ന് നോക്കി പോയതല്ലാതെ കാട്ടുപോത്തിനെ സ്ഥലത്ത് നിന്നും മാറ്റാനോ കാട് കയറ്റാനോ ഉള്ള നടപടികൾ സ്വീകരിച്ചിട്ടില്ലെന്നം ആരോപണമുണ്ട്.

Also Read : മൂന്നാറില്‍ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കള്‍ ചത്തു - 2 COW DIED IN TIGER ATTACK

ABOUT THE AUTHOR

...view details