കോഴിക്കോട് :താമരശേരിയിൽ സ്‌കൂട്ടർ യാത്രക്കാരനെ കാട്ടുപന്നിക്കൂട്ടം ഇടിച്ചിട്ടു. ഈർപ്പോണ ക്വാറി മുക്കിൽ പള്ളിക്ക് സമീപമുള്ള റോഡിൽ നിന്നും ഇറങ്ങി വന്ന കാട്ടുപന്നിക്കൂട്ടമാണ് റോഡിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിച്ചത്. സ്‌കൂട്ടറിൽ നിന്ന് മറിഞ്ഞ് വീണ യാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് കാട്ടുപന്നിക്കൂട്ടം തൊട്ടടുത്ത് തന്നെയുള്ള ഈർപ്പോണ താന്നിക്കൽ സുലൈമാൻ്റെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറി. അപകടത്തിന്‍റെയും കാട്ടുപന്നികൾ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഓടിക്കയറുന്നതിന്‍റെയും സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഏറെക്കാലമായി താമരശേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. ദേശീയ പാതയിൽ നിരവധി തവണ ഇരുചക്ര വാഹനങ്ങളിൽ കാട്ടുപന്നികൾ ഇടിച്ച് യാത്രക്കാർക്ക് പരിക്കേൽക്കുകയും യാത്രക്കാരൻ മണപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ പ്രദേശത്ത് മുള്ളൻപന്നികളുടെയും കുറുനരികളുടെയും ശല്യവും രൂക്ഷമാണ്.
Also Read:വീടിന് പുറത്ത് അസാധാരണ ശബ്‌ദം, നോക്കിയപ്പോള്‍ കണ്ടത് ആട്ടിന്‍ കൂട്ടില്‍ നിന്ന് തള്ളയാടിനെ കടിച്ചെടുത്ത് ഇറങ്ങുന്ന കടുവയെ; അമരക്കുനിയിൽ വീണ്ടും ഭീതിയുടെ രാത്രി