ETV Bharat / state

'ആദ്യം കടിച്ചവർ തന്നെ വിഷമിറക്കട്ടെ': ബ്രൂവറി വിഷയത്തിൽ മന്ത്രി എം ബി രാജേഷ് - MB RAJESH ON BREWERY CONTROVERSY

ബ്രൂവറി വിഷയത്തിൽ അടിയന്തിര പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്ന് മന്ത്രി എംബി രാജേഷ്.

MINISTER MB RAJESH  ബ്രൂവറി വിഷയം  PALAKKAD BREWERY CONTROVERSY  LATEST NEWS IN MALAYALAM
Minister MB Rajesh (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 21, 2025, 7:11 PM IST

പാലക്കാട്: കഞ്ചിക്കോട് ബ്രൂവറി വിഷയത്തിൽ അടിയന്തിര പ്രമേയമവതരിപ്പിക്കാൻ പോലുമുള്ള ധൈര്യം പ്രതിപക്ഷത്തിനില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ്. പറയുന്ന കാര്യങ്ങളിൽ ഉറപ്പുണ്ടെങ്കിൽ സബ്‌മിഷനായല്ല നിയമസഭയിൽ വിഷയം അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റൂരിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ടെൻഡർ വിളിച്ചില്ല എന്ന പ്രതിപക്ഷത്തിന്‍റെ വാദം തെറ്റാണെന്ന് അവർ സമ്മതിക്കട്ടെയെന്ന് അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപിച്ചവർ ഇപ്പോൾ അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല. ഇപ്പോൾ ഏക ഉത്‌കണ്‌ഠ വെള്ളത്തിനെ കുറിച്ചാണ്. അഴിമതിയെക്കുറിച്ച് അവർ മിണ്ടുന്നില്ല. അസംബ്ലിയിൽ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് പ്രതിപക്ഷം പറയാത്തതെന്താണെന്ന് അദ്ദേഹം ചോദിച്ചു. 'ആദ്യം കടിച്ചവർ തന്നെ വിഷമിറക്കട്ടെ' എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വിഷയത്തെ കുറിച്ച് അസംബ്ലിയിൽ സംസാരിക്കാം പ്രതിപക്ഷത്തിന് അതിന് ധൈര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രി എംബി രാജേഷ് മാധ്യമങ്ങളോട് (ETV Bharat)

ആരോപണങ്ങൾക്കെല്ലാം സഭയിൽ അക്കമിട്ട് മറുപടി പറയുമെന്ന് താൻ പല തവണ വ്യക്തമാക്കിയതാണ്. ബ്രൂവറി വിഷയത്തിൽ അഴിമതി നടന്നെന്ന ആരോപണം പ്രതിപക്ഷവും മാധ്യമങ്ങളും പിൻവലിച്ച മട്ടാണ്. ജലചൂഷണത്തെക്കുറിച്ചാണ് ഇപ്പോഴത്തെ ആരോപണങ്ങളെല്ലാം. ടെന്‍ഡർ നൽകാതെയാണ് അനുമതി നൽകിയത് എന്ന വാദം പൊളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അഴിമതി ആരോപണത്തിന് 48 മണിക്കൂർ പോലും ആയുസ് ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്രയും വലിയ അഴിമതി ആരോപണം ഉന്നയിച്ചിട്ട് നിയമസഭയിൽ ഒരു അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള ധൈര്യമില്ലാത്ത ഭീരുക്കളായി പ്രതിപക്ഷം മാറി. അസംബ്ലിയിൽ കാര്യങ്ങൾ വ്യക്തമാക്കുമെന്ന് നേരത്തെ പറഞ്ഞതാണ്. എല്ലാത്തിനും എണ്ണി എണ്ണി മറുപടി കൊടുക്കും. അഴിമിതിയുടെ കാര്യത്തിൽ പ്രതിപക്ഷം പിന്നാക്കം പോയെന്നും മന്ത്രി അറിയിച്ചു.

ജലചൂഷണവുമായി ബന്ധപ്പെട്ട ആരോപണവും വൈകാതെ പൊളിയും. വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുന്ന വാർത്തകളാണ് മാധ്യമങ്ങളിൽ വരുന്നത്. എല്ലാ ആരോപണങ്ങൾക്കും സഭയിൽ കൃത്യമായി മറുപടി പറയുമെന്ന് എംബി രാജേഷ് വ്യക്തമാക്കി.

Also Read: പ്രസംഗം പൂര്‍ത്തിയാക്കാൻ അനുവദിച്ചില്ല; നിയമസഭയിൽ കൊമ്പുകോര്‍ത്ത് സ്‌പീക്കറും പ്രതിപക്ഷ നേതാവും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.