കോഴിക്കോട് :തോട്ടുമുക്കത്ത് റിട്ടയർ അധ്യാപികയെ കാട്ടുപന്നി കുത്തിപ്പരിക്കേൽപ്പിച്ചതിനെ തുടർന്ന്
കാട്ടുപന്നികളെ തുരത്തുന്നതിന് പന്നി നായാട്ട് നടത്തി (Wild Boar Nuisance ; wild boar hunting at Thotumukkam). വനംവകുപ്പിന്‍റെ കീഴിലുള്ള എം പാനൽ ഷൂട്ടർമാരുടെ നേതൃത്വത്തിലാണ് പന്നിനായാട്ട് നടത്തിയത്. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം, പള്ളി താഴെ, മേടരഞ്ഞി എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ തുരത്തുന്നതിന് വേണ്ടി പന്നി നായാട്ട് നടത്തിയത്.
ഞായറാഴ്‌ച (03-03-2024) രാവിലെ മുതൽ തുടങ്ങിയ പന്നി നായാട്ടിൽ അഞ്ച് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. പകൽ സമയങ്ങളിൽ പോലും ജനങ്ങൾക്ക് നേരെ കാട്ടുപന്നികൾ ആക്രമണം തുടങ്ങിയതോടെയാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു നായാട്ടിന് തുടക്കമിട്ടത്. നായാട്ടിനിടയിൽ നിരവധി കാട്ടുപന്നികൾ ശ്രദ്ധയിൽപ്പെട്ടെങ്കിലും അഞ്ചെണ്ണത്തെയാണ് വെടിവെച്ചു വീഴ്ത്താൻ സാധിച്ചത് (Wild Boar Nuisan).