കേരളം

kerala

ETV Bharat / state

മൂന്നാറിൽ വളർത്തുമൃഗത്തിന് നേരെ കടുവ ആക്രമണം; ആശങ്കയിൽ പ്രദേശവാസികൾ - Wild Animal Attack Munnar

മൂന്നാറില്‍ വീണ്ടും വളര്‍ത്തുമൃഗത്തിന് നേരെ വന്യജീവിയാക്രമണം. കടലാർ വെസ്‌റ്റ് ഡിവിഷനിലെ പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. ഈ പ്രദേശത്ത് മാത്രം ഇതുവരെ പത്തോളം കാലികളെ വന്യജീവി ആക്രമിച്ച് കൊലപ്പെടുത്തിയതായി പ്രദേശവാസികള്‍ പറയുന്നു.

WILD ANIMAL ATTACK  വന്യജീവിയാക്രമണത്തിൽ പശു ചത്തു  COW DIE IN TIGER ATTACK  മൂന്നാറിൽ വന്യജീവിയാക്രമണം
Wild Animal Attack In Munnar (ETV Bharat)

By ETV Bharat Kerala Team

Published : Jun 1, 2024, 12:29 PM IST

വളർത്തുമൃഗത്തിന് നേരെ കടുവ ആക്രമണം (ETV Bharat)

ഇടുക്കി : തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക വര്‍ധിപ്പിച്ച് തോട്ടം മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ വന്യജീവിയാക്രമണം തുടരുന്നു. കടലാർ വെസ്‌റ്റ് ഡിവിഷനില്‍ ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊന്നു. പ്രദേശവാസിയായ സ്‌റ്റീഫന്‍റെ പശുവാണ് കൊല്ലപ്പെട്ടത്.

ഇന്നലെ (മെയ് 31) മേയാന്‍ വിട്ട പശു തിരികെ വന്നിരുന്നില്ല. തുടര്‍ന്ന് ഇന്ന് (ജൂൺ 1) രാവിലെ നടത്തിയ തെരച്ചിലില്‍ ലയങ്ങള്‍ക്ക് തൊട്ടരികിലെ തേയില തോട്ടത്തിന് സമീപമാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. ഈ പ്രദേശത്ത് മാത്രം ഇതുവരെ പത്തോളം കാലികളെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതായി പ്രദേശവാസികള്‍ പറയുന്നു. കൂടാതെ പ്രദേശത്ത് പുലിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ആളുകള്‍ പറഞ്ഞു.

വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ മൂന്നാറില്‍ വന്യജീവികളുടെ ആക്രമണം തുടരുന്നത് തൊഴിലാളി കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തോട്ടം തൊഴിലില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമെ കുട്ടികളുടെ പഠനകാര്യങ്ങള്‍ക്കൊക്കെയുള്ള പണം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് തൊഴിലാളികള്‍ കന്നുകാലികളെ വളര്‍ത്തുന്നത്. കാലികള്‍ ആക്രമണത്തിന് ഇരയാകുന്ന സാഹചര്യത്തില്‍ നഷ്‌ടങ്ങളുടെ കണക്കാണ് ഇവിടുത്തെ കുടുംബങ്ങള്‍ക്ക് പറയാനുള്ളത്.

ALSO READ:ഇടുക്കിയിൽ വന്യമൃഗശല്യം രൂക്ഷം ; വഴിവിളക്കുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പി കാഞ്ചിയാർ സ്വദേശികൾ

ABOUT THE AUTHOR

...view details