കേരളം

kerala

ETV Bharat / state

പുതിയ തീവ്രന്യൂനമർദ്ദം രൂപപ്പെട്ടേക്കും; ഒരാഴ്‌ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യത - KERALA WEATHER TODAY - KERALA WEATHER TODAY

ഒരാഴ്‌ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യത.

RAIN ALERTS IN KERALA  മഴ മുന്നറിയിപ്പ്  KERALA RAIN NEWS  കേന്ദ്ര കാലാവസ്ഥ വകുപ്പ്
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Sep 8, 2024, 3:05 PM IST

ഇടുക്കി: സംസ്ഥാനത്ത് ഓണക്കാലത്തും മഴ ഭീഷണി ഉണ്ടാകുമോ?. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും ഒടുവിലെ അറിയിപ്പ് പ്രകാരം ഒരാഴ്‌ചക്കാലത്തേക്ക് സംസ്ഥാനത്ത് മഴ സാധ്യത. എന്നാൽ മഴ എത്രത്തോളം ശക്തമാകുമെന്നത് വരും ദിവസങ്ങളിൽ മാത്രമേ അറിയാനാകുവെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേകിച്ചും ഇന്ന് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന തീവ്രന്യൂനമർദ്ദത്തിന്‍റെ സ്വാധീനവും വരും ദിവസങ്ങളിലെ കാലാവസ്ഥയും നോക്കിയാകും ഇക്കാര്യത്തിൽ കൃത്യമായ പ്രവചനമുണ്ടാകുക. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 9 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ് പ്രകാരം വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്‌തിരുന്ന ന്യൂനമർദ്ദം വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ ബംഗാൾ ഉൾക്കടലിനും മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.

വടക്കു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് (സെപ്‌റ്റംബർ 08) വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, തീരത്തിന് സമീപം തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇതിൻ്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സെപ്റ്റംബർ 7 മുതൽ 9 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത

08/09/2024: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
09/09/2024: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Also Read:തലസ്ഥാന നഗരിയിൽ കുടിവെള്ളം കിട്ടാക്കനി: 44 വാർഡുകളിൽ വെള്ളമില്ല; ടാങ്കറുകളെ ആശ്രയിച്ച് ജനം

ABOUT THE AUTHOR

...view details