കേരളം

kerala

ETV Bharat / state

തീരപ്രദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത - Weather Updates Kerala - WEATHER UPDATES KERALA

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

WEATHER UPSATES IN KERALA  WEATHER UPDATES TODAY  KALLA KADAL PHENOMENON IN KERALA  കള്ളക്കടൽ മുന്നറിയിപ്പ്
Kalla Kadal Phenomenon in Kerala; Kerala Weather Updates Today

By ETV Bharat Kerala Team

Published : Apr 5, 2024, 8:48 AM IST

Updated : Apr 5, 2024, 9:19 AM IST

തിരുവനന്തപുരം : കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തെക്കൻ തമിഴ്‌നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം നൽകി.

അതേസമയം ഏപ്രിൽ 4 മുതൽ 8 വരെ കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും ഒടുവിൽ ലഭ്യമായ അറിയിപ്പ് പ്രകാരം കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

Also Read: വേനൽചൂടിന് ആശ്വാസം; സംസ്ഥാനത്ത് 8 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Last Updated : Apr 5, 2024, 9:19 AM IST

ABOUT THE AUTHOR

...view details