കേരളം

kerala

ETV Bharat / state

മഴ കനക്കും: 3 ജില്ലയിൽ ഓറഞ്ച് അലർട്ടും 6 ജില്ലകളിൽ യെലോ അലർട്ടും - Rain alert in kerala - RAIN ALERT IN KERALA

കേരളത്തില്‍ വ്യാപക മഴ. തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ.

ORANGE ALERT IN THREE DISTRICTS  YELLOW ALERT IN SIX DISTRICTS  മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 13, 2024, 12:26 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് മഴ കനക്കും. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. ജൂലൈ 17 വരെ സംസ്ഥാന വ്യാപകമായി മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് ആണ്.

തിരുവനന്തപുരത്ത് വരുന്ന മൂന്നു മണിക്കൂറിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും എന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Also Read:കാലവർഷം വീണ്ടും സജീവമാകുന്നു; സംസ്ഥാനത്ത് മഴ കനക്കും, ജാഗ്രതാ നിര്‍ദേശം

ABOUT THE AUTHOR

...view details