തിരുവനന്തപുരം : അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലാകും മഴ ശക്തിപ്പെടുക. ശക്തമായ മഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് (മെയ് 17) ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ മഴ ശക്തമാകും; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Weather Updates Kerala - WEATHER UPDATES KERALA
കേരളത്തില്‍ മെയ് 20 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് മണിക്കൂറിനുള്ളില്‍ തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളില്‍ മഴ ശക്തിപ്പെടും. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
Published : May 17, 2024, 11:35 AM IST
പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയാണ് ലഭിക്കുക. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 20 വരെ സംസ്ഥാന വ്യാപകമായി കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
Also Read:സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ മഞ്ഞ അലർട്ട്